Friday, March 13, 2026 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 06.50 PM

ദില്ലിയിൽ ബുൾഡോസർ രാജ്; കൊലക്കേസ് പ്രതിയുടെ മൂന്ന് നില വീട് ഇടിച്ചു നിരത്തി മുനിസിപ്പൽ കോർപ്പറേഷൻ

കേസിലെ പ്രധാന പ്രതിയായ ആകാശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അധികൃതർ അനധികൃതമാണെന്ന് കാണിച്ച് ശനിയാഴ്ച ഉച്ചയോടെ തകർത്തത്.
buildozer, murde case

ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍ ബുൾഡോസർ ഉപയോഗിച്ച് കൊലക്കേസ് പ്രതിയുടെ വീട് തകർത്തു. പശ്ചിമ ഡൽഹിയിലെ ഉത്തം നഗറിൽ ഹോളി ആഘോഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ വീടാണണ് ഇടിച്ചു നിരത്തിയത്. കേസിലെ പ്രധാന പ്രതിയായ ആകാശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അധികൃതർ അനധികൃതമാണെന്ന് കാണിച്ച് ശനിയാഴ്ച ഉച്ചയോടെ തകർത്തത്.

കഴിഞ്ഞ ആഴ്ച ഉത്തം നഗറിൽ ഒരു ആഘോഷ പരിപാടിക്കിടെ നടന്ന തർക്കത്തിനിടെയാണ് ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. കേസിലെ മുഖ്യപ്രതിയായ നിസാമുദ്ദീന്റെ വീടാണ് പൊളിച്ച് നീക്കിയത്. സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി രേഖ ​ഗുപ്ത പറഞ്ഞിരുന്നു. കേസിൽ ഇതുവരെ 7 പേരാണ് അറസ്റ്റിലായത്.

വ്യക്തിപരമായ തർക്കത്തെത്തുടർന്ന് നിസാമുദ്ദീനും കൂട്ടാളികളും ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. ഈ കൊലപാതകം പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ജനങ്ങൾക്കിടയിൽ വൻ രോഷം ഉയരുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പ്രതിയായ നിസാമുദ്ദീന്റെ വീട് അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോർപറേഷൻ നടപടി സ്വീകരിച്ചത്.

Ads by Google
Sunday 08 Mar 2026 06.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW