Saturday, March 14, 2026 Last Updated 42 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 04.44 PM

' ഉളള കാര്യം ആരുടെയും മുഖത്ത് നോക്കി പറയും, ദേഷ്യം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ്' ; മമ്മൂട്ടിയെ പിന്തുണച്ച് സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍

about
photo-www.facebook.com/G.Marthandan

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശന വിവാദത്തിനിടെ മ്മൂട്ടിയെ പിന്തുണച്ച് സംവിധായകന്‍ ജി മാര്‍ത്താണ്ഡന്‍. ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാത്ത വലിയ മനുഷ്യനാണെന്നാണ് മാര്‍ത്താണ്ഡന്റെ പ്രതികരണം. മമ്മൂട്ടിയ്‌ക്കൊപ്പമുളള ചിത്രവും മാര്‍ത്താണ്ഡന്‍ പങ്കുവച്ചിട്ടുണ്ട്.

മാര്‍ത്താണ്ഡന്റെ കുറിപ്പ് വായിക്കാം:

പ്രിയപ്പെട്ട മമ്മൂട്ടി സാര്‍. എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താന്‍ മാത്രം അറിയുന്ന ഒരു വ്യക്തിത്വം. ഉള്ള കാര്യം ആരുടെയും മുഖത്ത് നോക്കി പറയും ദേഷ്യം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ് സ്‌നേഹിക്കാന്‍ മാത്രമേ അദ്ദേഹത്തിന് അറിയൂ .ഒരുപാട് വര്‍ഷങ്ങളായി ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്ന കാലം തൊട്ട് അടുത്തറിഞ്ഞതാണ് ഒരിക്കല്‍ എനിക്കൊരു സിനിമ ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ പറഞ്ഞാല്‍ പോരാ നല്ലൊരു കഥയുമായി വരണം എന്ന് പറഞ്ഞു ചേര്‍ത്ത് നിര്‍ത്തി എന്നെ സംവിധായകന്‍ ആക്കി ഒരു സംവിധായകനാകുമ്പോള്‍ സമൂഹത്തില്‍ നമുക്ക് കിട്ടുന്ന വിലയും നിലയും അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.

എന്നെപ്പോലെ എഴുപതോളം പുതിയ സംവിധായകരെയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. ലോക സിനിമയില്‍ ആരും ചെയ്യാത്തകാര്യമാണ് സാര്‍ ചെയ്തിരിക്കുന്നത്.വ്യക്തമായ രാഷ്ട്രീയം സാറിനു ഉണ്ടെങ്കിലുംഎല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരോടും ഒരേപോലെ സ്‌നേഹിക്കുന്ന ഒരു വ്യക്തിത്വമാണ് എനിക്ക് അറിയാവുന്ന കാര്യമാണ് എനിക്ക് അറിയാവുന്ന കാര്യം ഞാന്‍ ഷെയര്‍ ചെയ്യുന്നു സിനിമയില്‍ മാത്രമാണ് സാര്‍ അഭിനയിക്കുന്നത് ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാത്ത ഒരു വലിയ മനുഷ്യനാണ്. സോഷ്യല്‍ മീഡിയയില്‍ സാറിനെക്കുറിച്ച് ചില വാര്‍ത്തകള്‍ കണ്ടപ്പോള്‍ എനിക്ക് ഇങ്ങനെ എഴുതണമെന്ന് തോന്നി.

മുണ്ടക്കൈ- ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്റെയൊപ്പം നടന്ന കെ റഫീഖിനോട് നീരസംപ്രകടിപ്പിച്ച മമ്മൂട്ടിയ്‌ക്കെതിരെ രുക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ' നിങ്ങള്‍ എപ്പോഴും എന്റെയൊപ്പം നടന്നാല്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ' , എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പിന്നാലെ നടനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സമുഹമാധ്യമങ്ങളില്‍ ഉയരുന്നത്.

മമ്മൂട്ടി ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി വരുന്നതിന് തൊട്ടുമുന്‍പാണ് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ.ബേബി ടൗണ്‍ഷിപ്പിലെത്തി മടങ്ങിയത്. അതുകൊണ്ടുതന്നെ കെ.റഫീഖ് ഉള്‍പ്പെടെയുളള സിപിഎം നേതാക്കള്‍ നേരത്തേത്തന്നെ ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW