-->
പെര്‍ത്ത്: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഏക ക്രിക്കറ്റ് ടെസ്‌റ്റില്‍ ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കു മുന്‍തൂക്കം. സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 198, രണ്ടാം ഇന്നിങ്‌സ് ആറിന് 105. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 323.
ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്ക് 20 റണ്‍ കൂടി വേണം. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ സ്‌നേഹ് റാണ (14), പ്രതീക റാവല്‍ (43) എന്നിവരാണു ക്രീസില്‍.
സ്‌മൃതി മന്ദാന (രണ്ട്), ഷഫാലി വര്‍മ (അഞ്ച്), ജെമീമ റോഡ്രിഗസ് (14), നായിക ഹര്‍മന്‍പ്രീത് കൗര്‍ (11), ദീപ്‌തി ശര്‍മ (ഒന്‍പത്), റിച്ചാ ഘോഷ് (0) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായി. ഓസീസിനായി കന്നിക്കാരി ലൂസി ഹാമില്‍ട്ടണ്‍ മൂന്ന് വിക്കറ്റും അനാബെല്‍ സതര്‍ലന്‍ഡ് രണ്ട് വിക്കറ്റും ഡാഴ്‌സി ബ്രൗണ്‍ ഒരു വിക്കറ്റുമെടുത്തു.
ഓസീസ് ഇന്നിങ്‌സ് 323 റണ്ണിന് അവസാനിച്ചു. അനാബെല്‍ സതര്‍ലന്‍ഡ് (171 പന്തില്‍ 129) സെഞ്ചുറിയുമായും എലിസ പെറി (116 പന്തില്‍ 76) അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. ഇന്ത്യക്കായി സായാലി സാത്‌ഘാരെ നാല് വിക്കറ്റും ക്രാന്തി ഗൗഡും ദീപ്‌തി ശര്‍മയും രണ്ട് വിക്കറ്റ് വീതവുമെടുത്തു. സ്‌നേഹ് റാണയും ഷഫാലി വര്‍മയും ഒരു വിക്കറ്റ് വീതമെടുത്തു.