Wednesday, March 11, 2026 Last Updated 34 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.43 PM

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ താരം ആരാകുമെന്ന ആകാംക്ഷയും സജീവമാണ്‌.

uploads/news/2026/03/829025/sp2.jpg

ഇന്ത്യയുടെ മലയാളി വിക്കറ്റ്‌ കീപ്പര്‍ സഞ്‌ജു സാംസണും പട്ടികയിലുണ്ട്‌. നാല്‌ മത്സരങ്ങളിലായി 77.33 ശരാശരിയില്‍ 232 റണ്ണെടുത്ത സഞ്‌ജു തകര്‍പ്പന്‍ ഫോമിലാണ്‌്. വിക്കറ്റിനു പിന്നിലും സഞ്‌ജുവിന്റെ പ്രകടനം മികച്ചതായി. 201.73 സ്‌ട്രൈക്ക്‌ റേറ്റിലാണു താരത്തിന്റെ ബാറ്റിങ്‌. വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ 50 പന്തില്‍ 97 റണ്ണുമായി പുറത്താകാതെനിന്നു. ഇംഗ്ലണ്ടിനെതിരേ സെമിയില്‍ 42 പന്തില്‍ 89 റണ്ണുമായി അടിച്ചു തകര്‍ത്തു.
ന്യൂസിലന്‍ഡിന്റെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ടിം സീഫര്‍ട്ടും മികച്ച ഫോമിലാണ്‌. എട്ട്‌ മത്സരങ്ങളിലായി 45.66 ശരാശരിയില്‍ 274 റണ്ണെടുക്കാന്‍ സീഫര്‍ട്ടിനായി. 161.17 ആണ്‌ സ്‌ട്രൈക്ക്‌ റേറ്റ്‌്. അഫ്‌ഗാനിസ്‌ഥാനെതിരേയും യു.എ.ഇക്കെതിരേയും അര്‍ധ സെഞ്ചുറികളടിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓപ്പണര്‍ ഫിന്‍ അലനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 58 റണ്ണുമായി പുറത്തായെങ്കിലും ടീം ഫൈനലില്‍ കടക്കുമെന്ന്‌ ഉറപ്പാക്കാന്‍ സീഫര്‍ട്ടിനായി.
എട്ട്‌ മത്സരങ്ങളിലായി 11 വിക്കറ്റും 128 റണ്ണുമെടുത്ത ന്യൂസിലന്‍ഡ്‌ ഓള്‍റൗണ്ടര്‍ റാചിന്‍ രവീന്ദ്രയാണു ലോകകപ്പിലെ താരമാകാന്‍ സാധ്യതയുള്ള മറ്റൊരാള്‍. പാകിസ്‌താനെതിരേ ബൗളിങ്‌ ഓപ്പണ്‍ ചെയ്‌തത്‌ ഇടംകൈയന്‍ സ്‌പിന്നറായ റാചിനാണ്‌. ശ്രീലങ്കയ്‌ക്കെതിരേ 32 റണ്ണെടുത്ത റാചിന്‍ 27 റണ്‍ വഴങ്ങി നാല്‌ വിക്കറ്റുമെടുത്തു. ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തില്‍ 19 റണ്‍ വഴങ്ങി മൂന്ന്‌ വിക്കറ്റുമെടുത്തു.
സെമിയില്‍ തോറ്റെങ്കിലും ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സിനും സാധ്യതയുണ്ട്‌. എട്ട്‌ മത്സരങ്ങളിലായി ഒന്‍പത്‌ വിക്കറ്റും 226 റണ്ണുമെടുക്കാന്‍ ജാക്‌സിനായി. ഇംഗ്ലണ്ടിന്റെ ആറ്‌ ജയങ്ങളിലും ജാക്‌സിന്റെ സാന്നിധ്യം പ്രധാനമായി. ശ്രീലങ്ക, ന്യൂസിലന്‍ഡ്‌ ടീമുകള്‍ക്കെതിരേ നടന്ന സൂപ്പര്‍ എട്ട്‌ മത്സരങ്ങളില്‍ മാന്‍ ഓഫ്‌ ദ്‌ മാച്ചുമായി.
പാകിസ്‌താന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍ ഏഴ്‌ കളികളിലായി 76.60 ശരാശരിയില്‍ 383 റണ്ണെടുത്തു. ഒരു ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്‌്. ഒരു ട്വന്റി20 ലോകകപ്പില്‍ തുടരെ സെഞ്ചുറിയടിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഫര്‍ഹാന്‍ സ്വന്തമാക്കി. ശ്രീലങ്ക, നമീബിയ ടീമുകള്‍ക്കെതിരേയായിരുന്നു ഫര്‍ഹാന്റെ പ്രകടനം.
ദക്ഷിണാഫ്രിക്കയുടെ പേസര്‍ ലുങ്കി എന്‍ഗിഡി ഏഴ്‌ കളികളിലായി 12 വിക്കറ്റുകളുമായി പട്ടികയിലുണ്ട്‌. കാനഡയ്‌ക്കെതിരേ നാല്‌ വിക്കറ്റെടുത്താണ്‌ എന്‍ഗിഡി തുടങ്ങിയത്‌. അഫ്‌ഗാനിസ്‌ഥാനെതിരേ മൂന്ന്‌ വിക്കറ്റുമെടുത്തു. വിന്‍ഡീസിനെതിരേ നടന്ന സൂപ്പര്‍ എട്ട്‌ മത്സരത്തിലും മൂന്ന്‌ വിക്കറ്റെടുത്തു. ഇന്ത്യക്കെതിരേ വിക്കറ്റെടുക്കാനായില്ലെങ്കിലും നാല്‌ ഓവറില്‍ 15 റണ്‍ മാത്രമാണു വിട്ടുകൊടുത്തത്‌.

Ads by Google
Saturday 07 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW