Wednesday, March 11, 2026 Last Updated 34 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.42 PM

റയാലിന്‌ ജയം

മാഡ്രിഡ്‌: സ്‌പാനിഷ്‌ ലാ ലിഗ ഫുട്‌ബോളില്‍ റയാല്‍ മാഡ്രിഡിന്റെ മുന്നേറ്റം. കെല്‍ട്ട വിഗോയ്‌ക്കെതിരേ നടന്ന എവേ മത്സരത്തില്‍ അവര്‍ 2-1 നു ജയിച്ചു. അബാങ്ക ബ്ലാഡോസ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റയാലിനായി ഔറേലിയന്‍ ചൗയാമെനിയും ഫെഡറികോ വാല്‍വര്‍ദെയും ഗോളടിച്ചു.
11-ാം മിനിറ്റില്‍ ചൗയാമെനി റയാലിനെ മുന്നിലെത്തിച്ചു. 25-ാം മിനിറ്റില്‍ ഇഗ്‌ലെസിയാസ്‌ കെല്‍ട്ടയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണു വാല്‍വര്‍ദെയുടെ വിജയ ഗോളെത്തിയത്‌. 27 കളികളില്‍നിന്ന്‌ 63 പോയിന്റുള്ള റയാല്‍ രണ്ടാം സ്‌ഥാനത്താണ്‌. 40 പോയിന്റുള്ള കെല്‍ട്ട ആറാം സ്‌ഥാനത്തുമാണ്‌്.

Ads by Google
Saturday 07 Mar 2026 11.42 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW