Saturday, March 14, 2026 Last Updated 31 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.39 PM

മന്ത്രി കെ. രാജന്‌ മൂന്നാമൂഴം

uploads/news/2026/03/829021/k6.jpg

തൃശൂര്‍: ശക്‌തികേന്ദ്രമായ തൃശൂര്‍ ജില്ലയില്‍ സി.പി.ഐ. മത്സരിക്കുന്ന അഞ്ചു നിയമസഭാ മണ്‌ഡലങ്ങളിലെ സ്‌ഥാനാര്‍ഥികളുടെ സാധ്യതാപട്ടികയായി. ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗീകരിച്ച പട്ടിക സംസ്‌ഥാന നേതൃത്വത്തിനു കൈമാറും. അന്തിമ തീരുമാനം സംസ്‌ഥാന നേതൃത്വത്തിന്റേതാണെങ്കിലും ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗീകരിച്ച പട്ടികയില്‍ മാറ്റത്തിനു സാധ്യത കുറവാണ്‌.
ടേം വ്യവസ്‌ഥയില്‍ ഇളവ്‌ അനുവദിച്ച്‌ റവന്യൂ മന്ത്രി കെ. രാജനെ വീണ്ടും മത്സരരംഗത്തിറക്കും. സിറ്റിങ്‌ എം.എല്‍.എമാരില്‍ രാജനു പുറമെ സി.സി. മുകുന്ദനും മത്സരിക്കും. രാജന്‍ ഒല്ലൂരിലും മുകുന്ദന്‍ നാട്ടികയിലുമാണ്‌ മത്സരിക്കുക. ഓരോ മണ്‌ഡലം കമ്മിറ്റിയും ഒന്നിലേറെ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടികയാണ്‌ ജില്ലാ എക്‌സിക്യൂട്ടീവിനു നല്‍കിയത്‌. ഇതില്‍നിന്നാണ്‌ അന്തിമ പട്ടികയ്‌ക്ക്‌ അംഗീകാരം നല്‍കിയത്‌.
ഒല്ലൂര്‍ കെ. രാജന്‍, കൊടുങ്ങല്ലൂര്‍ കെ.ജി. ശിവാനന്ദന്‍, നാട്ടിക സി.സി. മുകുന്ദന്‍, കൈപ്പമംഗലം കെ.കെ. വത്സരാജ്‌, തൃശൂര്‍ ഷീല വിജയകുമാര്‍ എന്നിവരുടെ പേരാണ്‌ സംസ്‌ഥാന നേതൃത്വത്തിനു കൈമാറുക. ജില്ലയില്‍ ഒരു സീറ്റില്‍ വനിതയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഗീത ഗോപിയുടെയും ഷീല വിജയകുമാറിന്റെയും പേരുകളാണ്‌ ഉയര്‍ന്നു കേട്ടിരുന്നത്‌. ഇതില്‍ ഗീത ഗോപി എം.എല്‍.എ. ആയിട്ടുണ്ട്‌. ഇതുകൂടി പരിഗണിച്ചാണ്‌ മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായ ഷീലയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്‌. കെ.ജി. ശിവാനന്ദന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണ്‌. കൈപ്പമംഗലത്തു പരിഗണിക്കുന്ന വത്സരാജ്‌ മുന്‍ ജില്ലാ സെക്രട്ടറിയാണ്‌. പി. ബാലചന്ദ്രനു പുറമെ വി.ആര്‍. സുനില്‍ കുമാറും ഇ.ടി. ടൈസണുമാണ്‌ മത്സരരംഗത്തുനിന്ന്‌ ഒഴിവാകുന്ന എം.എല്‍.എമാര്‍.

Ads by Google
Saturday 07 Mar 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW