-->
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിച്ച പുതുയുഗയാത്രയുടെ സമാപനസമ്മേളനവേദിയില്‍ പിണറായി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച് യു.ഡി.എഫ്. നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ നാട്ടുകാരനാണെന്നു പറയാന്‍ ലജ്‌ജയുണ്ടെന്നായിരുന്നു കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പിയുടെ പ്രതികരണം.
സര്‍ക്കാരിനെതിരേ ജനരോഷം ഉയരുമെന്നും 100 സീറ്റുമായി യു.ഡി.എഫ്. അധികാരത്തിലേറുമെന്നും മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസും സംസ്‌ഥാനത്തെ സാമ്പത്തികപ്രതിസന്ധിയും
പരാമര്‍ശിച്ചായിരുന്നു എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രസംഗം. ഖജനാവില്‍ വല്ലതും ബാക്കിയുണ്ടോയെന്നാണ് ജനം സര്‍ക്കാരിനോട് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.