Friday, March 13, 2026 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 11.37 PM

പ്രോസിക്യൂട്ടറെ മാറ്റണമെന്ന്‌ അതിജീവിത; വിചാരണ തടഞ്ഞ്‌ ഹൈക്കോടതി

കൊച്ചി: ശാസ്‌താംകോട്ട കോളജില്‍ പി.ജി. വിദ്യാര്‍ഥിനി ലൈംഗികപീഡനത്തിനിരയായ കേസില്‍ വിചാരണ തടഞ്ഞ്‌ ഹൈക്കോടതി. കൊട്ടാരക്കരയിലെ എസ്‌.സി, എസ്‌.ടി. പ്രത്യേകകോടതിയില്‍ വിചാരണ ആരംഭിച്ചിരിക്കേ, പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട്‌ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്‌ ജസ്‌റ്റിസ്‌ കെ. ബാബുവിന്റെ ഉത്തരവ്‌.
പ്രതി ജയില്‍ മോചിതനായശേഷം നേരിട്ടും ഗുണ്ടകളെ അയച്ചും അതിജീവിതയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ രണ്ടാമതും കേസെടുത്തിരുന്നു. പ്രോസിക്യൂട്ടര്‍ പ്രതിഭാഗത്തിന്‌ അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും മറ്റൊരു പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട്‌ അതിജീവിത കൊല്ലം ജില്ലാ കലക്‌ടര്‍ക്ക്‌ അപേക്ഷ നല്‍കി. കലക്‌ടര്‍ ഇത്‌ സര്‍ക്കാരിനു കൈമാറിയെങ്കിലും തീരുമാനം വൈകി. ഇതിനിടെ വിചാരണ ആരംഭിക്കുകയും ചെയ്‌തതോടെയാണ്‌ അതിജീവിത അഭിഭാഷകരായ കുളത്തൂര്‍ ജയ്‌സിങ്‌, സാജന്‍ എസ്‌. ഹമീദ്‌ എന്നിവര്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചത്‌. തുടര്‍ന്ന്‌, വിചാരണ രണ്ടുമാസത്തേക്ക്‌ സ്‌റ്റേ ചെയ്യുകയായിരുന്നു.

രാജു പോള്‍

Ads by Google
Saturday 07 Mar 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW