-->
കാസര്‍ഗോഡ്: കാജല്‍ രാജുവിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം. മൂന്നാമൂഴത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 167 റാങ്കോടെയാണ് ഐ.എ.എസ്. സ്വപ്‌നത്തിലേക്ക് എത്തിയത്.
2022ല്‍ 910 റാങ്ക് വാങ്ങിയ കാജല്‍ രാജു കഠിനാദ്ധ്വാനത്തിലൂടെ നില മെച്ചപ്പെടുത്തി. വെല്ലുവിളികളെ ഇടതുകൈ കൊണ്ടാണ് എഴുതിത്തോല്‍പ്പിച്ചത്. ജന്മനാ വലതു കൈപ്പത്തി ഇല്ലാതിരുന്നത് ഒരിക്കലും കുറവായി കണ്ടില്ല. ഇടതു കൈ കൊണ്ടായിരുന്നു എഴുത്ത്. സാധാരണ കുടുംബത്തില്‍ ജനിച്ച കാജലിന്റെ മുതല്‍ക്കൂട്ട് രക്ഷിതാക്കളുടെ പിന്തുണ മാത്രമായിരുന്നു. ഐ.ഐ.ടി.മദ്രാസിലെ എം.എ. ഇന്റഗ്രേറ്റഡ് കോഴ്‌സിനുശേഷം പരിശീലനത്തിലേക്ക് ഇറങ്ങുകയായിരുന്നു. മുന്‍ പ്രവാസിയും കര്‍ഷകനുമായ രാജു പിലാപ്പള്ളിയുടെയും എം. ഷീബയുടെയും മകളാണ്. സഹോദരന്‍ കരണ്‍ രാജു കോവളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്.