Wednesday, March 11, 2026 Last Updated 41 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 07 Mar 2026 08.51 AM

ഫ്‌ളോറല്‍ ലെഹങ്കയില്‍ സുന്ദരിയായി സുഹാന ഖാന്‍; ചിത്രങ്ങള്‍

suhana-khan
photo-www.instagram.com/suhanakhan2/

സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെയും സാനിയ ചന്ദോക്കിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ ഗൗരി ഖാനും സുഹാന ഖാനും ഒപ്പമാണ് ഷാരൂഖ് ഖാൻ എത്തിയത്. ക്ലാസിക് ഐവറി ട്രഡീഷണൽ വേഷത്തിനൊപ്പം ടിന്റഡ് സൺഗ്ലാസ് ധരിച്ചാണ് ഷാരൂഖ് എത്തിയത്. മനോഹരമായ വർക്കുകൾ ചെയ്ത മഞ്ഞ സാരിയിൽ ഗൗരി ഖാൻ അതീവ സുന്ദരിയായിരുന്നു.

സ്വർണ്ണ നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത ലെഹങ്കയും ഒപ്പം ആകർഷകമായ നെക്ലേസും ധരിച്ചാണ് സുഹാന ചടങ്ങിനെത്തിയത്.മൾട്ടി കളർ ഫ്ലോറൽ വർക്കുകളാൽ സമ്പന്നമായിരുന്നു ഈ ലെഹങ്ക.പിങ്ക് ലെഹങ്കയ്ക്ക് ഒപ്പം കോൺട്രാസ്റ്റ് ലുക്കിനായി മഞ്ഞ നിറത്തിലുള്ള നെറ്റ് ദുപ്പട്ടയാണ് സുഹാന തിരഞ്ഞെടുത്തിരിക്കുന്നത്.

ലെഹങ്കയ്ക്ക് അനുയോജ്യമായ രീതിയിൽ സ്റ്റോൺ വർക്ക് ചെയ്ത നെക്‌ലേസും ചെറിയ കമ്മലുകളും മാത്രമാണ് സുഹാന ധരിച്ചിരിക്കുന്നത്.മുടി വേവി സ്റ്റൈലിൽ അഴിച്ചിട്ടതും, ലൈറ്റ് ഷേഡിലുള്ള മേക്കപ്പും ലുക്കിന്റെ മാറ്റുകൂട്ടി.

സിനിമാ-ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖർ അർജുൻ തെണ്ടുൽക്കറുടെ വിവാഹാഘോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ക്രിക്കറ്റ് താരം എം.എസ്. ധോണി തുടങ്ങി നിരവധി താരങ്ങൾ ഈ വലിയ ആഘോഷത്തിന്റെ ഭാഗമായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW