Tuesday, March 10, 2026 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 13 Nov 2025 08.41 AM

‘ഹാപ്പി ബെര്‍ത്ത്‌ഡേ ,നിന്നെ ഏറ്റവും സ്നേഹിക്കുന്നു ’; ആര്യന് ആശംസകളുമായി സുഹാന ഖാന്‍

suhana-khan-
photo-/www.instagram.com/suhanakhan2/

സഹോദരന്‍ ആര്യന്‍ ഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹാന ഖാന്‍. ആര്യനൊപ്പമുളള മനോഹരമായൊരു ചിത്രം സ്‌റ്റോറിയായി പങ്കിട്ടുകൊണ്ടായിരുന്നു സുഹാനയുടെ ആശംസ. ആര്യനോടുളള സുഹാനയുടെ ആഴമായ സ്‌നേഹവും ഈ പോസ്റ്റിലൂടെ കാണാം.

‘ഹാപ്പി ബെര്‍ത്ത്‌ഡേ , നിന്നെ ഏറ്റവും സ്നേഹിക്കുന്നു ’ എന്നാണ് ചിത്രത്തിനൊപ്പം സുഹാന കുറിച്ചത്. കറുത്ത ജാക്കറ്റും പാന്റ്‌സുമായിരുന്നു ആര്യന്‍ ധരിച്ചിരുന്നത്. മഞ്ഞ ഡ്രസ്സായിരുന്നു സുഹാനയുടെ വേഷം. താരങ്ങളായ അനന്യ പാണ്ഡെ, ഷനായ കപൂര്‍ എന്നിവരും ആര്യന് ആശംസകള്‍ അറിയിച്ചെത്തിയിരുന്നു.

suhana-khan-

അതേസമയം ഷാരൂഖ് ഖാന്റെ മകന്‍ എന്നതിലുപരി ദി ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന വെബ്‌സീരീസിലൂടെ സംവിധാന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് ആര്യന്‍. ബോബി ഡിയോള്‍, ലക്ഷ്യ, സഹേര്‍ ബംബ, മനോജ് പഹ്വ, മോന സിങ്, മനീഷ് ചൗധരി, രാഘവ് ജുയല്‍, അന്യ സിങ്, വിജയ്ന്ത് കോഹ്ലി എന്നിവര്‍ക്കൊപ്പം രജത് ബേദിയും ഗൗതമി കപൂറും സീരിസില്‍ അണിനിരന്നിരുന്നു.റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് 'ദ് ബാഡ്‌സ് ഓഫ് ബോളിവുഡ്' നിര്‍മ്മിക്കുന്നത്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ് എന്ന ചിത്രമാണ് സുഹാനായുടെ ഏറ്റവും പുതിയ ചിത്രം. അച്ഛന്‍ ഷാരൂഖിനൊപ്പം സുഹാന അഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, അനില്‍ കപൂര്‍ എന്നിവരണ് മറ്റ് താരങ്ങള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW