Wednesday, March 11, 2026 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 01.03 PM

ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനലിനിടെ ഔട്ടെന്ന് കരുതി തുള്ളിച്ചാടി സാക്ഷി ധോണി; ചിരിയോടെ ‘അവിടെ ഇരിക്കൂ’വെന്ന് എം.എസ്. ധോണി; വീഡിയോ വൈറൽ

uploads/news/2026/03/828790/Untitled-3.jpg
MS dhoni wife' hillarious reaction Ind vs ENG semi final T20 World Cup (Image Source: X)

ഇന്ത്യ നാലാമത്തെ ടി20 ലോകകപ്പ് ഫൈനലിലെത്തിയതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. വലിയ ആഘോഷത്തോടെയാണ് ഈ വിജയം കായിക പ്രേമികള്‍ ഏറ്റെടുക്കുന്നത്. അവസാനംവരെ ആവേശം നിറഞ്ഞതായിരുന്നു ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം. ടി 20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ ഏഴ് റൺസിനാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ ഇംഗ്ലണ്ട് ചേസിങ്ങിൽ പിടിമുറുക്കിയതോടെ ജയസാധ്യതകൾ മാറിമറഞ്ഞു. ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ വീഴ്ത്താനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ.
ഇ​പ്പോഴിതാ ഇംഗ്ലണ്ട് സമ്മർദ്ദം ചെലുത്തിയ അവസാന ഓവറുകളിൽ, ഇന്ത്യ ഒരു വിക്കറ്റ് വീഴ്ത്തിയെന്ന് തെറ്റിദ്ധരിച്ച് എം.എസ്. ധോണിയുടെ ഭാര്യ സാക്ഷി ആഹ്ലാദഭരിതയാകുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. ഇംഗ്ലണ്ട് ബാറ്റർ ഔട്ടാണെന്ന് കരുതിയാണ് സാക്ഷി ധോണി തുള്ളിച്ചാടി.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 18-ാം ഓവറിലായിരുന്നു സംഭവം. 17 ഓവറില്‍ 209 റണ്‍സിന് അഞ്ചു വിക്കറ്റ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. കണ്ണുചിമ്മാതെ, നെഞ്ചിടിപ്പോ​ടെ ആരാധകര്‍ ശേഷിക്കുന്ന പന്തുകളിലേക്കും ക്രിക്കറ്റ് മൈതാനിയിലേക്കും നോക്കിയിരിക്കുകയായിരുന്നു. ബുംറ എറിഞ്ഞ പന്ത് സാം കറനാണ് നേരിട്ടു കൊണ്ടിരുന്നത്. ഷോട്ട് കളിക്കാന്‍ കറന്‍ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. പന്ത് കറന്റെ ബാറ്റിൽ തട്ടുകയും മൈതാനത്ത് പിച്ചുകുത്തി നേരെ ബുംറയുടെ കൈകളിലെത്തുകയും ചെയ്തു. ഭൂരിഭാഗം പേർക്കും ഇത് ഡോട്ട്‌ബോളാണെന്ന് മനസിലായെങ്കിലും ധോണിയുടെ ഭാര്യ സാക്ഷിയ്ക്കത് മനസിലായില്ല. ഇത് ക്യാച്ചാണെന്ന് കരുതി സാക്ഷി തുള്ളിച്ചാടി.
ഇതു കണ്ട ധോണി, സാക്ഷിക്ക് സംഭവം കൃത്യമായി പറഞ്ഞു കൊടുത്തു. അത് ഔട്ടല്ലെന്നും അവിടെ ഇരിക്കൂവെന്നും ധോനി പറയുന്നത് വീഡിയോയിൽ കാണാം. അപ്പോഴാണ് ഇംഗ്ലണ്ട് ബാറ്റർ ഔട്ടല്ലെന്ന് സാക്ഷിക്ക് മനസിലായത്. നിറഞ്ഞ ചിരിയോടെയാണ് അവിടെ നിന്നവരെല്ലാം ഈ കാഴ്ച ആസ്വദിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
മഹേന്ദ്രസിങ് ധോനിയുൾപ്പെടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ജെയ്ഷാ, ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ എന്നിങ്ങനെ ഒട്ടേറെപ്പേർ വാംഖഡെ സ്റ്റേഡിയത്തിൽ കളി കാണാനെത്തിയിരുന്നു.

Ads by Google
Ads by Google
TRENDING NOW