Friday, March 13, 2026 Last Updated 33 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 08.48 AM

നിങ്ങള്‍ മാപ്പുപറയേണ്ട കാര്യമില്ല അന്നാ, കാരണം, നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല; പിന്തുണയുമായി മാധവ് സുരേഷ്

madhav-suresh

ആറ്റുകാല്‍ പൊങ്കല ഇടാനെത്തിയ തന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് മാപ്പു പറഞ്ഞ് നടി അന്ന രാജന്‍ രംഗത്തെത്തിയിരുന്നു. നടിയുടെ വസ്ത്രധാരണം അടക്കം വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നടി മാപ്പുപറഞ്ഞ് രംഗത്തെത്തിയത്. ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാല്‍ എത്തി പൊങ്കാല അര്‍പ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അന്ന പറഞ്ഞു. എന്നാല്‍ ഇപ്പോഴിതാ അന്നയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടനും സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്.

'അമ്പലത്തില്‍ പൂജയ്‌ക്കെത്തിയ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കാതെ, മാധ്യമങ്ങളും മാധ്യമങ്ങളാവാന്‍ നടക്കുന്നവരും ക്ലിക്കുകള്‍ക്കും കാഴ്ചകള്‍ക്കുമായി ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. അതുകാരണം, സെലിബ്രിറ്റികള്‍ക്ക് അവരുടെ നിലനില്‍പ്പിന് പോലും മാപ്പുപറയേണ്ടിവരുന്നു. നിങ്ങള്‍ മാപ്പുപറയേണ്ട കാര്യമില്ല, അന്നാ. കാരണം, നിങ്ങള്‍ ഒന്നുംചെയ്തിട്ടില്ല. എന്നാല്‍, നട്ടെല്ലില്ലാത്ത പാമ്പുകളെപ്പോലെ പെരുമാറുന്ന ഈ മാധ്യമങ്ങളാണ് മാപ്പുപറയേണ്ടത്. നമ്മള്‍ ലജ്ജയില്ലാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ല', എന്നായിരുന്നു മാധവ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.

madhav-suresh

അന്നയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി

'കൈകൂപ്പി, കണ്ണുനീരോടെ,

ആറ്റുകാല്‍ അമ്മയുടെ തൃപ്പാദങ്ങളില്‍ ഞാന്‍ ആദ്യമായി പൊങ്കാല അര്‍പ്പിച്ച ദിനമായിരുന്നു അത്. ശുദ്ധമായ ഭക്തിയോടെയാണ് ഞാന്‍ അവിടെ എത്തിയിരുന്നത്. അതികഠിനമായ ചൂടില്‍ നിന്നുകൊണ്ട്, വിറകടുപ്പില്‍ പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു.

ആറ്റുകാല്‍ അമ്മയുടെ തൃപ്പാദങ്ങളില്‍ ഞാന്‍ ആദ്യമായി പൊങ്കാല അര്‍പ്പിച്ച ദിനമായിരുന്നു അത്. ശുദ്ധമായ ഭക്തിയോടെയാണ് ഞാന്‍ അവിടെ എത്തിയിരുന്നത്. അതികഠിനമായ ചൂടില്‍ നിന്നുകൊണ്ട്, വിറകടുപ്പില്‍ പൊങ്കാല ഒരുക്കി അമ്മയുടെ നാമം ജപിച്ച് വിശ്വാസത്തോടെ ആ നിമിഷം അനുഭവിക്കുകയായിരുന്നു.

ആ പരിശുദ്ധമായ നിമിഷത്തിനിടെ ചില അനാവശ്യമായ വീഡിയോകളും ക്ലിപ്പുകളും പകര്‍ത്തി പങ്കുവെയ്ക്കപ്പെട്ടുവെന്ന് കണ്ടപ്പോള്‍ വളരെ വേദനയായി. ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും മീഡിയയെയും ഉള്‍പ്പെടെ ഞാന്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. എന്റെ ഭക്തിയെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ ചില നിമിഷങ്ങള്‍ അവതരിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ സാരിയോ ഭാവങ്ങളോ അല്ലെങ്കില്‍ എന്റെ ഏതെങ്കിലും പ്രവൃത്തികളോ കാരണം ഏതെങ്കിലും ഭക്തരുടെ മനസില്‍ അനാവശ്യമായി വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ഹൃദയപൂര്‍വം ക്ഷമ ചോദിക്കുന്നു. ഒരിക്കലും അതായിരുന്നില്ല എന്റെ ലക്ഷ്യം. എന്റെ മനസ്സ് അമ്മയ്ക്ക് അറിയാം. ആ ചൂടും ആ പരിശ്രമവും ആ പ്രാര്‍ത്ഥനകളും എന്റെ ചിരിയുടെ പിന്നിലുള്ള സത്യസന്ധതയും അമ്മയ്ക്ക് അറിയാം. ആ സത്യം മതി എനിക്ക്. എപ്പോഴും ഞാന്‍ ആറ്റുകാല്‍ അമ്മയുടെ വിനയമുള്ള ഒരു ഭക്തയായി തുടരും' അന്നയുടെ വാക്കുകള്‍.

സ്വന്തം ബ്രാന്റില്‍ നിന്നുള്ള സാരി ധരിച്ചാണ് അന്ന എത്തിയത്. നടി മനഃപൂര്‍വം യൂട്യൂബേഴ്‌സിനെ ക്ഷണിച്ചു വരുത്തിയതാണെന്നും പൊങ്കാല അര്‍പ്പിക്കാനായല്ല നഷ്ടപ്പെട്ട റീച്ച് തിരികെ പിടിക്കാന്‍ വേണ്ടിയാണ് അന്ന ആറ്റുകാല്‍ എത്തിയത് എന്ന തരത്തില്‍ വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW