Wednesday, March 11, 2026 Last Updated 34 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.46 PM

ഈസ്‌റ്റ് ബംഗാളിന്‌ സമനില

uploads/news/2026/03/828685/sp3.jpg

കൊല്‍ക്കത്ത: ഈസ്‌റ്റ് ബംഗാളും എഫ്‌.സി. ഗോവയും തമ്മില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
സ്വന്തം തട്ടകമായ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തിലാണ്‌ ഈസ്‌റ്റ് ബംഗാള്‍ സമനില വഴങ്ങിയത്‌. കളിയുടെ 51 ശതമാനം സമയത്തും പന്ത്‌ അവരുടെ പക്കലായിരുന്നു. മൂന്നു തവണ ഗോളിലേക്കു ഷോട്ട്‌ തൊടുത്തെങ്കിലും ഈസ്‌റ്റ് ബംഗാള്‍ താരങ്ങള്‍ക്കു ലക്ഷ്യം കാണാനായില്ല. ഗോവക്കാര്‍ ഒരു തവണയാണു ഗോളിലേക്കു തൊടുത്തത്‌. നാല്‌ കളികളില്‍നിന്ന്‌ ഏഴ്‌ പോയിന്റുള്ള ഈസ്‌റ്റ് ബംഗാള്‍ നാലാം സ്‌ഥാനത്താണ്‌. അത്രയും കളികളില്‍ എട്ട്‌ പോയിന്റുള്ള ഗോവ തൊട്ടു മുന്നിലാണ്‌്. മൂന്ന്‌ കളികളില്‍നിന്ന്‌ ഒന്‍പത്‌ പോയിന്റുള്ള മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. അത്രയും പോയിന്റുള്ള ജംഷഡ്‌പുര്‍ എഫ്‌.സി. രണ്ടാമതാണ്‌.

Ads by Google
Thursday 05 Mar 2026 11.46 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW