Friday, March 13, 2026 Last Updated 13 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 05 Mar 2026 01.12 PM

കളിക്കുന്നതിനിടെ സ്പീക്കറിലൂടെ ദേശീയഗാനം മുഴങ്ങി; കേട്ടമാത്രയില്‍ അതേ പൊസിഷനില്‍ സ്റ്റാച്യൂവായി നിന്ന് കൊച്ചുകുട്ടി; കളിക്കളത്തിലെ രാജ്യസ്നേഹത്തിന് കൈയടിച്ച് സോഷ്യല്‍ മീഡിയ

uploads/news/2026/03/828606/Untitled-4.jpg
Kid made a school assembly turned into a meme-worthy event (Image Source: Instagram)

കുട്ടികളുടെ നിഷ്കളങ്കമായ ചില പെരുമാറ്റങ്ങളും ചേഷ്ടകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ചില വീഡിയോകള്‍ പ്ലാന്‍ ചെയ്ത് റീച്ചിനു വേണ്ടി പകര്‍ത്തുന്നതാണെങ്കില്‍ മറ്റു ചിലത് അവിചാരിതമായി സംഭവിച്ചു പോകുന്നതാണ്. പോസ് ചെയ്ത് പകര്‍ത്തിയെടുക്കുന്ന വീഡിയോകളേക്കാള്‍ ആകസ്മികമായി ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന വീഡിയോകള്‍ക്കാണ് കൂടുതല്‍ റീച്ച് കിട്ടാറുള്ളത്.
ഇപ്പോഴിതാ സ്കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ അത്ഭുതകരമായ അച്ചടക്കം പാലിച്ച ഒരു കൊച്ചുബാലന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ദേശീയഗാനം കേട്ടപ്പോള്‍ ആരും പറയാതെ ആദരവ് പ്രകടമാക്കുകയാണ് കൊച്ചുകുട്ടി. കുറച്ചു കുട്ടികള്‍ ഒരു സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നത് വീഡിയോയില്‍ കാണാം. പെട്ടെന്ന് സ്പീക്കറിലൂടെ ദേശീയഗാനം മുഴങ്ങി. കേട്ട മാത്രയില്‍ ഏതു പൊസിഷനിലാണോ നിന്നത്, അതില്‍ നിന്ന് കടുകിടെ മാറാതെ ദേശീയഗാനം അവസാനിക്കുന്നതുവരെ കുട്ടി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മൈതാനത്തുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളും അറ്റൻഷനായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പ്രതിമ കണക്കെയാണ് ആ കൊച്ചു ബാലന്‍ നില്‍ക്കുന്നത് എന്നുള്ളതാണ് വീഡിയോയിലെ ഏറ്റവും ആകര്‍ഷമായ കാര്യം. ഗാനം അവസാനിച്ചതും ആ കുട്ടിയും ബാക്കിയുള്ള കുട്ടികളും കളി തുടരുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ദശലക്ഷക്കണക്കിന് ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയ കുട്ടിയുടെ പ്രവൃത്തി വലിയൊരു സന്ദേശവും സമൂഹത്തിന് നല്‍കുന്നു. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. ‘ആരും കാണാനില്ലാത്തപ്പോഴും, ആരും നിർബന്ധിക്കാതെയും ആ കുട്ടി കാണിച്ച ഈ മര്യാദ പ്രശംസനീയം, കുട്ടിക്കാലം മുതലേ ലഭിച്ച മികച്ച മൂല്യങ്ങളും മാതൃരാജ്യത്തോടുള്ള സ്നേഹവുമാണ് ഇതിലൂടെ പ്രകടമാകുന്നത്...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Thursday 05 Mar 2026 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW