-->
തിരുവനന്തപുരം: ബി.ജെ.പി. നയങ്ങളിലും നിലപാടുകളിലും ആകൃഷ്‌ടരായി ട്രാന്‍സ് കമ്യൂണിറ്റിയിലെ പ്രമുഖര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് സീമ വിനീത് ഉള്‍പ്പെടെ 16 പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എല്ലാവരെയും പാര്‍ട്ടിയിലേക്കു സ്വീകരിച്ചു.
സാമൂഹികപ്രവര്‍ത്തക ശ്രീക്കുട്ടി നമിത, ഭരതനാട്യം നര്‍ത്തകി ആദ്രിജ ദാസ്, ലിബര്‍ട്ടി ഫൗണ്ടേഷന്‍ പ്രസിഡന്റ് രഞ്‌ജിനി പിള്ള, മെട്രോ എംപ്ലോയിസ് സംഘ് ജോയിന്റ് സെക്രട്ടറി മീരാ മുരളി, കേരളാ ട്രാന്‍സ്‌ജെന്‍ഡര്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ യെലോഹിം ആദ്രിക്, ദേവികുളം സ്വദേശി റീന, കോട്ടയം സ്വദേശികളായ ഋതു നന്ദ, കൊല്ലം സ്വദേശികളായ ജി. സ്‌നേഹ, ഉണ്ണിമായ, ശ്രീദേവി, മണിക്കുട്ടി, കല്ലു കല്യാണി, അഖില്‍ അച്യുത് എന്നിവരാണ് പാര്‍ട്ടി അംഗത്വമെടുത്തത്.
സര്‍വോദയ വിദ്യാലയത്തിലെ ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ബീന ആന്റണി, ടി.സി.എസ്. മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് പി.ടി. ജയലക്ഷ്‌മി എന്നിവരും രാജീവ് ചന്ദ്രശേഖറില്‍നിന്നു ബി.ജെ.പി. അംഗത്വം സ്വീകരിച്ചു.
സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍, സംസ്‌ഥാന സെക്രട്ടറി അഞ്‌ജന, ബി.ജെ.പി. കേരള സെല്‍ കണ്‍വീനര്‍ (മഹാരാഷ്‌ട്ര) ഉത്തംകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.