Friday, March 13, 2026 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.07 AM

കെ.കെ. ജയചന്ദ്രനല്ല, എം.എം. മണി തന്നെ ഉടുമ്പന്‍ചോലയില്‍ മത്സരിക്കണം ; ഇടുക്കി ജില്ലാകമ്മറ്റി

uploads/news/2026/03/828405/mm-mani.jpg

ഇടുക്കി: മുന്‍മന്ത്രി എം.എം. മണിക്ക് വേണ്ടി ഉടുമ്പന്‍ചോലയില്‍ വീണ്ടും വാദിച്ച് സിപിഐഎം. ഇടുക്കി ജില്ലാക്കമ്മറ്റി. വിജയ സാധ്യത കൂടുതല്‍ ഉണ്ടെന്നും എംഎം മണി അല്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും ഇടുക്കി ജില്ലാ നേതൃത്വം സംസ്ഥാനനേതൃത്വത്തെ അറിയിച്ചു. മണിയുടെ പേര് നേരത്തേ ജില്ലാക്കമ്മറ്റി നിര്‍ദേശിച്ചെങ്കിലും സംസ്ഥാന കമ്മറ്റി അത് തള്ളി പകരം കെ.കെ.ജയചന്ദ്രനെയാണ് പരിഗണിച്ചത്.

എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എം.എം. മണിയെ തന്നെ പരിഗണിക്കണമെന്ന് ജില്ലാനേതൃത്വം അറിയിക്കുകയായിരുന്നു. നേരത്തേ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയത് എം എം മണിയുടെ പേര് മാത്രമായിരുന്നു. രണ്ട് ടേം പൂര്‍ത്തിയാക്കിയ എം.എം. മണി തന്നെ ഉടുമ്പന്‍ചോലയില്‍ വിജയമുറപ്പിക്കാന്‍ സ്ഥാനാര്‍ഥിയാകണമെന്ന നിലപാടാണ് ഇടുക്കി ജില്ലാ നേതൃത്വത്തിന്.

കഴിഞ്ഞ തവണ 38,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിലായിരുന്നു എം.എം. മണിയുടെ ജയം. ഇത് അദ്ദേഹത്തിന്റെ ജനകീയത കാരണമാണെന്ന വിലയിരുത്തലിലായിരുന്നു ജില്ലാ നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കുത്തക മണ്ഡലമായിട്ടും ഉടുമ്പന്‍ചോലയില്‍ തിരിച്ചടിയുണ്ടാകുന്ന സാഹചര്യം സിപിഐഎം നേരിട്ടു. ഇതു കൂടി പരിഗണിച്ച് ശക്തനായ സ്ഥാനാര്‍ഥി വരണമെന്നാണ് ജില്ലാ നേതൃത്വം അഭിപ്രായപ്പെട്ടത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW