-->
കുടുംബത്തോടൊപ്പം ഹോളി ആഘോഷിച്ച് ബോളിവുഡ് താരം കൃതി സനോണ്‍. ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിന്റെ ഹോളി ആശംസകള്‍ എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കൃതി കുറിച്ചിരിക്കുന്നത്.
ചിത്രത്തില്‍ കൃതിയുടെ മാതാപിക്കളായ രാഹുല്‍ സനോണിനെയും ഗീത സനോണിനെയും സഹോദരി നൂപുര്‍ സനോണനെയും സഹോദരി ഭര്‍ത്താവ് സ്‌റ്റെബിനെയും കാണാം. എല്ലാവരും മുഖത്ത് നിറങ്ങള്‍ പുരട്ടി പുഞ്ചിരിച്ചു നില്‍ക്കുന്നതായാണ് ചിത്രങ്ങളില്‍. നൂപൂറിന്റെയും സ്‌റ്റെബിന്റെയും വിവാഹശേഷമുളള ആദ്യത്തെ ഹോളിയാണിത്. ഇത് ആഘോഷത്തെ കൂടുതല്‍ മനോഹരമാക്കി മാറ്റി.
മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ആയി ഞങ്ങളുടെ ആദ്യ ഹോളി , നിങ്ങള്‍ക്ക് ഹാപ്പി ഹോളി എന്നാണ് നൂപുറും സ്‌റ്റെബിനും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചത്.
ഈ വര്‍ഷം ആദ്യം ജനുവരി 10 നാണ് നൂപുര്‍ സനോണും ഗായകന്‍ സ്‌റ്റെബിന്‍ ബെന്നും വിവാഹിതരായത്. രാജസ്ഥാനിലെ ഉദ്പൂരില്‍ വെച്ച് ക്രിസ്ത്യന്‍ , ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.