-->
കൊച്ചി: ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന സാഹോദര്യവും ജനാധിപത്യവും അധികാര പങ്കാളിത്തവും ഉറപ്പുവരുത്താന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തയാറാകണമെന്നു ജനാധിപത്യ രാഷ്‌ട്രീയ സഭ (ജെ.ആര്‍.എസ്.) ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇന്നു മുതല്‍ ഈ മാസം 13 വരെ സാമൂഹിക നേതൃത്വ സമ്പര്‍ക്ക യാത്ര നടത്താന്‍ തീരുമാനിച്ചതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. സംസ്‌ഥാനത്തെ മുഴുവന്‍ സാമൂഹിക സംഘടന നേതാക്കളെയും സന്ദര്‍ശിക്കും.ഈ മാസം 14നു തൃശൂരില്‍ സംസ്‌ഥാനതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കും. 25 നു മുമ്പ് എല്ലാ മണ്ഡലംതല കണ്‍വന്‍ഷനുകളും പൂര്‍ത്തിയാക്കുമെന്നു പ്രസിഡന്റ് ഇ.പി. കുമാര ദാസ്, വൈസ് പ്രസിഡന്റ് പി.എന്‍. സുകുമാരന്‍, ജനറല്‍ സെക്രട്ടറി സുനില്‍ സി. കുട്ടപ്പന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.