-->
സിനിമയിലും ടെലിവിഷനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് മുക്ത. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കണ്‍മണി എന്ന കിയാരയാണ് ഇരുവരുടെയും മകള്‍.
മകള്‍ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം മുക്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള കുട്ടിതാരമാണ് കണ്‍മണി. പത്താം വളവ്, കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളിലും കണ്‍മണി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ മുക്തയുടെയും കിയാരയുടെയും ഒരു ഡാന്‍സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. 'ചിന്നമ്മ ചിലക്കമ്മ ' എന്ന എ.ആര്‍ റഹ്മാന്റെ ഹിറ്റിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവയ്ക്കുന്നത്. ' എന്റെ എക്കാലത്തെയും നൃത്ത പങ്കാളി' എന്ന അടിക്കുറിപ്പോടെയാണ് മുക്ത വീഡിയോ പങ്കുവെച്ചത്.
സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇരുവരുടെയും വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ഇരുവരുടെയും വസ്ത്രം മനോഹരമായിട്ടുണ്ടെന്നും ആരാധകര്‍ കുറിച്ചു.