Saturday, March 14, 2026 Last Updated 8 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.34 AM

ആറ്റുകാല്‍ പൊങ്കാല മതസൗഹാര്‍ദ്ദത്തിന്റെ മികച്ച മാതൃക ; ഇതാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് രാജീവ് ചന്ദ്രശേഖര്‍

uploads/news/2026/03/828198/ponkala.jpg

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മതസൗഹാര്‍ദ്ദത്തിന്റെ മികച്ച മാതൃകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുന്നത് ഇതുകൊണ്ടാണ്. എല്ലാ മതങ്ങളെയും എല്ലാവരും ബഹുമാനിക്കുന്ന കേരളത്തിലെ ജനങ്ങള്‍ ക്രിസ്മസും ആറ്റുകാല്‍ പൊങ്കാലയും ഒരുമിച്ച് ആഘോഷിക്കുന്നവരാണെന്നും പറഞ്ഞു.

ആറ്റുകാല്‍ പൊങ്കാല കാണുമ്പോള്‍ അഭിമാനം തോന്നുന്നു. എല്ലാ മതാചാരങ്ങളും ഒരുമിച്ച് ആഘോഷിക്കണം. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണ് നമ്മുടെ ആചാരമെന്നും പറഞ്ഞു. ഇന്നലെ താന്‍ കൊച്ചിയില്‍ നിന്നും വരുമ്പോള്‍ 12 മണിയായെന്നും അപ്പോള്‍ തന്നെ നഗരം മുഴുവന്‍ ആള്‍ക്കാരെ കൊണ്ടു നിറഞ്ഞിരുന്നതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജനങ്ങളുടെ ആവേശവും ഭക്തിയും കാണുമ്പോള്‍ വലിയ സന്തോഷവും അഭിമാനവും തോന്നുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ലക്ഷക്കണക്കിനു സ്ത്രീകളാണ് ആറ്റുകാല്‍ പൊങ്കാലയ്ക്കായി നഗരത്തില്‍ എത്തിയത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൊങ്കാലയ്ക്കായി എത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കള്‍, സിനിമാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവരെല്ലാം പൊങ്കാലയിടാന്‍ എത്തിയിട്ടുണ്ട്. ശുദ്ധപുണ്യാഹത്തിനു ശേഷം രാവിലെ 9.45ന് മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്ന് സഹ മേല്‍ശാന്തിക്ക് കൈമാറിയതോടെയാണ് ആറ്റുകാല്‍ പൊങ്കാല തുടങ്ങിയത്.

പൊങ്കാല അര്‍പ്പിക്കാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ക്ക് പന്തലൊരുക്കി പാളയം ജുമാ മസ്ജിദ് നല്‍കിയിരുന്നു. നേരത്തേ തന്നെ തങ്ങളുടെ വീടും സ്ഥാപനങ്ങളും വെള്ളവുമൊക്കെ കൊടുത്ത് പൊങ്കാലയ്ക്ക് എത്തിയവര്‍ക്ക് സഹായം ചെയ്തുകൊടുക്കണമെന്ന് നേരത്തേ ഇമാം പറഞ്ഞിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW