Saturday, March 14, 2026 Last Updated 20 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 04.13 PM

' വിജയം ഉറപ്പാണ്' ; വിവാഹമോചന വാര്‍ത്തകള്‍ക്കിടെ പോസ്റ്റ് പങ്കുവെച്ച് വിജയ്

post, after

നടനും ടിവികെ നേതാവുമായ വിജയും ഭാര്യ സംഗീതയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. വിവാഹേതര ബന്ധം, മാനസിക പീഡനം എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയത്. ഫെബ്രുവരി 27നായിരുന്നു സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സംഭവത്തിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിജയ്.

എക്‌സിലൂടെയായിരുന്നു വിജയ്‌യുടെ പ്രതികരണം. പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളെ ആശംസിച്ചു കൊണ്ടാണ് വിജയ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. "തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്ലസ് ടു പൊതു പരീക്ഷ എഴുതുന്ന എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാർക്ക് അഭിനന്ദനങ്ങൾ. നാളത്തെ സമ്പന്നമായ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പോകുന്ന നിങ്ങളെല്ലാവരും, ഉത്കണ്ഠയും ഭയവും ധൈര്യവുമില്ലാതെ ഈ പരീക്ഷയെ നേരിടുക. ഉന്നത വിദ്യാഭ്യാസത്തിൽ മികവ് പുലർത്തുന്നതിന് മുൻകൂർ അഭിനന്ദനങ്ങൾ! നല്ല കാര്യങ്ങൾ സംഭവിക്കും! വിജയം ഉറപ്പാണ്!"- വിജയ് കുറിച്ചു.

1998ല്‍ ലണ്ടനില്‍ വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്ത ഇവര്‍, 1999 ഓഗസ്റ്റ് 25 ന് ചെന്നൈയില്‍ വെച്ചാണ് ആചാരപ്രകാരം വിവാഹിതരായത്. ഈ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. മകന്‍ ജെയ്‌സണ്‍ സഞ്ജയ്, മകള്‍ ദിവ്യ സാഷ. അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് കടക്കുകയാണ് മകന്‍. 2021 മുതല്‍ വിജയ് മറ്റൊരു നടിയുമായി ബന്ധത്തിലാണെന്നും ഇത് കുടുംബജീവിതത്തില്‍ വലിയ വിളളലുകള്‍ ഉണ്ടാക്കിയെന്നും സംഗീത ആരോപിക്കുന്നുണ്ട്. പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയിലാണ് സംഗീത ഹര്‍ജി ഫയല്‍ ചെയ്തത്. കേസില്‍ വിജയ്‌യോട് ഏപ്രില്‍ 20ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW