-->
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മനോജ് കെ. ജയന്‍. ആശയാണ് താരത്തിന്റെ ജീവിതപങ്കാളി. ഇപ്പോള്‍ 15-ാം വിവാഹവാര്‍ഷിക ദിനത്തില്‍ മനോജ് കെ് ജയന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
''ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഞങ്ങളുടെ ഈ മനോഹരമായ ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് 15 വര്‍ഷം. കഴിഞ്ഞ കാര്യങ്ങള്‍ അയവിറക്കാനോ,ആരെയും പഴിചാരാനോ,വേദനിപ്പിക്കാനോ, ഇല്ലാവചനങ്ങള്‍ പറയാനോ...നില്‍ക്കാതെ, ഈശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ സന്തോഷകരമായ ജീവിതത്തിന് ,സര്‍വശക്തന് എന്നും നന്ദി പറഞ്ഞു കൊണ്ട് പ്രാര്‍ത്ഥനയോടെ ജീവിക്കുന്നു. കാരണം, എന്റെ ഈ ജീവിതം എനിക്ക് വിലമതിക്കാനാവാത്തതാണ്'', എന്നാണ് മനോജ് കെ. ജയന്റെ വാക്കുകള്‍.
2011ലാണ് മനോജ് കെ. ജയന്‍- ആശ വിവാഹം നടക്കുന്നത്. ഇവര്‍ക്ക് അമൃത് എന്നൊരു മകനുണ്ട്. പ്രശസ്ത നടി ഉര്‍വശിയെയാണ് മനോജ് കെ. ജയന്‍ ആദ്യം വിവാഹം കഴിച്ചത്. 2008ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ തേജാലക്ഷ്മി എന്നൊരു മകളുണ്ട്. തേജാലക്ഷ്മി ഇപ്പോള്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പിലാണ്.