-->
കൊല്‍ക്കത്ത: നിര്‍ണായക മത്സരത്തില്‍ സഞ്‌ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ വിന്‍ഡീസിനെ നാല് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ ട്വന്റി20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ചു.
4 സിക്‌സും 12 ഫോറും ഉള്‍പ്പെടെ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന സഞ്‌ജു വിശ്വനാഥ് സാംസണാണ് ഇന്ത്യയെ സെമി ഫൈനലിലേക്ക് കൈടപിടിച്ച് കയറ്റിയത്. കൂട്ടുകാര്‍ ഒരുവശത്ത് കാര്യമായ സംഭാവനകള്‍ നകല്‍കാതെ കൂടാരം കയറിക്കോണ്ടിരുന്നപ്പോള്‍ ഒരിടത്ത് സഞ്‌ജു നിലയുറപ്പിച്ച് നിന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായേനെ. രണ്ട് ക്യാച്ച്, 97 റണ്‍സെടുത്ത സഞ്‌ജുവാണ് കളിയിലെ കേമന്‍.
ഈമാസം അഞ്ചിനു നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ടോസ് നേടിയ ഇന്ത്യ വെസ്‌റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിയച്ചു. എന്നാല്‍ 195/4 എന്ന സാമാന്യം വമ്പന്‍ ടോട്ടല്‍ കരീബിയന്‍സ് ഇന്ത്യക്കു മുന്നില്‍ വച്ചു.
പതിനൊന്ന് ഓവറില്‍ 104 റണ്‍സിനിടെ ഇന്ത്യയ്‌ക്ക് മൂന്ന് വിക്കറ്റ് നഷ്‌ടമായിരുന്നു. അഭിഷേക് ശര്‍മ്മ 10 റണ്‍സ് (11 പന്തില്‍), ഇഷാന്‍ കിഷന്‍ 10 റണ്‍സ് (6), സൂര്യകുമാര്‍ യാദവ് 18 റണ്‍സ് (16) എന്നിവരുടെ വിക്കറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്‌ടമായത്. തിലക് വര്‍മ്മ (27), ഹാര്‍ദിക് പാണ്ഡ്യ (17) എന്നിവര്‍ സഞ്‌ജുവിന് മികച്ച പിന്തുണ നല്‍കി. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമിപ്രവേശത്തിന് വെസ്‌റ്റിന്‍ഡീസിനെതിരേ ഇന്ത്യയ്‌ക്ക് 196 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 195 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയ വിന്‍ഡീസ് ഇടയ്‌ക്കൊന്ന് പതറിയെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിച്ച് തിരിച്ചുവരികയായിരുന്നു.
ഓപ്പര്‍ണമാരായ ഷായ് ഹോപ്പ് (33 പന്തില്‍ 32), റോസ്‌റ്റണ്‍ ചേസ് (25 പന്തില്‍ 40), വമ്പനടിക്ക് മുതിര്‍ന്ന ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (12 പന്തില്‍ 27), റൂല്‍ര്‍ഫോഡ് (9 പന്തില്‍ 14) എന്നിവരാണ് പുറത്തായത്. ഇതില്‍ ഹെറ്റ്‌മെയറിന്റെയും റൂതര്‍ഫോഡിന്റെയും ക്യാച്ച് കീപ്പര്‍ സഞ്‌ജു സാംസണാണ് എടുത്തത്.
ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ എട്ടോവറില്‍ 68 റണ്‍സ് നേടിയ ശേഷമായിരുന്നു അവര്‍ക്ക് ക്ഷണത്തില്‍ വിക്കറ്റുകള്‍ നഷ്‌ടമായത്. എന്നാല്‍, പിന്നീട് ജേസണ്‍ ഹോള്‍ഡറും റോവ്‌മാന്‍ പവലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നാലിന് 119 എന്ന നിലയില്‍ നിന്നാണ് അവര്‍ സ്‌കോര്‍ 195-ല്‍ എത്തിച്ചത്. ഹോള്‍ഡര്‍ 22 പന്തില്‍ 37-ഉം പവല്‍ 19 പന്തില്‍ 34-ഉം റണ്‍സെടുത്തു. ട്വന്റി20യില്‍ വിന്‍ഡീസിനുവേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന ബഹുമതിയും പവല്‍ സ്വന്തമാക്കി. 150 സിക്‌സാണ് സമ്പാദ്യം.ഇന്ത്യയ്‌ക്കുവേണ്ടി ജസ്‌പ്രീത് ബുംറ രണ്ടും ഹര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. സെമി പ്രവേശനത്തിന് ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു.