Saturday, March 14, 2026 Last Updated 20 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 11.43 PM

ഓപ്പറേഷന്‍ ഡി ഹണ്ട്‌: 41 പേര്‍ അറസ്‌റ്റില്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ സംസ്‌ഥാനവ്യാപക പരിശോധനയില്‍ 41 പേര്‍ അറസ്‌റ്റില്‍. വിവിധതരം നിരോധിത മയക്കുമരുന്ന്‌ കൈവശം വച്ചതിന്‌ 37 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു.
കഴിഞ്ഞ 28 നു നടത്തിയ പരിശോധനയില്‍ 0.02 ഗ്രാം എം.ഡി.എം.എ, 31.26 കിലോഗ്രാം കഞ്ചാവ്‌, 18 കഞ്ചാവ്‌ ബീഡി എന്നിവ പോലീസ്‌ പിടിച്ചെടുത്തു. മയക്കുമരുന്ന്‌ വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1339 പേരെ പരിശോധനയ്‌ക്കു വിധേയമാക്കിയതായും പോലീസ്‌ അറിയിച്ചു.

Ads by Google
Sunday 01 Mar 2026 11.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW