Friday, March 13, 2026 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 01 Mar 2026 02.13 PM

പുതുജീവിതത്തിലേക്ക്: വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി, 178 വീടുകള്‍ കൈമാറി

cm-pinarayi-vijayan, wayanad, township, inauguration

കല്‍പ്പറ്റ: വയനാട് ദുരന്തബാധിതര്‍ക്കായുള്ള ആദ്യഘട്ട ടൗണ്‍ഷിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മാണം പൂര്‍ത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള ദുരന്തബാധിതര്‍ക്ക് കുറച്ച് മാസങ്ങള്‍ക്ക് ഉള്ളില്‍ വീട് ലഭ്യമാക്കും. സമൂഹത്തിലെ നിരവധി ആളുകള്‍ ദുരന്ത ബാധിതരെ സഹായിക്കാന്‍ സന്നദ്ധരായെന്നും സഹായം വാഗ്ദാനം ചെയ്ത പലരും വാക്ക് നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്‍പായി ടൗണ്‍ഷിപ്പിലെ നിര്‍മാണം പൂര്‍ത്തിയായ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഉദ്ഘാടന പ്രസംഗത്തിനുശേഷമാണ് ദുരന്തബാധിതര്‍ക്ക് പട്ടയം മുഖ്യമന്ത്രി വിതരണം ചെയ്തത്.. ദുരന്തത്തിന് ഇരയായി ഗുരുതര പരിക്കേറ്റ അവ്യക്തിനാണ് ആദ്യം പട്ടയം കൈമാറിയത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ അനെക്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

നല്ല പിന്തുണയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്. ആദിവാസി കുടുംബളെ പുനരധിവസിപ്പിക്കുന്ന ഭൂമിയുടെ പട്ടയവും ഇന്ന് കൈമാറും. സന്തോഷ ദിവസമാണെങ്കിലും വിട്ടു പിരിഞ്ഞവരുടെ ഓര്‍മകള്‍ കൂടി ഉയര്‍ന്നുവരുകയാണ്. പല നഷ്ടങ്ങള്‍ക്കും ഈ വീടുകള്‍ പകരമാവാന്‍ കഴിയില്ല. എന്നാല്‍ സാമീപ്യം കൊണ്ട് നഷ്ടത്തില്‍ നിന്ന് ആളുകളെ പുറത്തുകൊണ്ടു വരാം .പാരസ്പര്യത്തിന്റെ കേരള മാതൃക എല്ലാവരും കണ്ടു. എന്നാല്‍, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ചില്ലിക്കാശ് പുനരധിവാസത്തിന് നല്‍കരുത് എന്ന് ചിലര്‍ പറഞ്ഞുമാധ്യമങ്ങള്‍ പോലും വ്യാജം ചമച്ച് പുനരധിവാസത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പുനരധിവാസത്തെ വൈരാഗ്യ ബുദ്ധിയോടെ ചിലര്‍ കണ്ടു. ലോകത്ത് കാണുന്ന യുദ്ധ നീതി പോലും കാണിച്ചില്ല. ഇതര സംസ്ഥാനങ്ങളും പുനരധിവാസത്തിന് സഹായം നല്‍കി. കര്‍ണാടക , ആന്ധ്ര സര്‍ക്കാരുകള്‍ 10 കോടി വീതം നല്‍കി. രാജസ്ഥാന്‍ അഞ്ചു കോടി നല്‍കി. കേന്ദ്രസര്‍ക്കാര്‍ കടം എഴുതി തള്ളാന്‍ തയ്യാറായില്ല. ആ കടം കേരളം ഏറ്റെടുത്തു. കടം ഏറ്റെടുക്കാന്‍ പല തവണ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. വയനാട് ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത ഊരാളുങ്കലിനെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കല്‍പ്പറ്റയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ടൗണ്‍ഷിപ്പിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വീടിനും ഫര്‍ണിച്ചര്‍ കൂടി നല്‍കുന്നത് പരിഗണിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. നാട്ടിലെ തെമ്മാടികള്‍ സ്വീകരിക്കുന്ന നില ചില തെമ്മാടി രാഷ്ട്രങ്ങള്‍ സ്വീകരിക്കുകയാണ്. അമേരിക്ക അതിന് നേതൃത്വം നല്‍കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW