Friday, March 13, 2026 Last Updated 15 Min 1 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 28 Feb 2026 11.34 PM

ബാലകൃഷ്‌ണപിള്ളയുടെ മകനെ ആരും രാഷ്‌ട്രീയം പഠിപ്പിക്കേണ്ട: മന്ത്രി ഗണേഷ്‌കുമാര്‍

uploads/news/2026/03/827826/K.B.-Ganesh-Kumar.jpg

കൊല്ലം: ആര്‍. ബാലകൃഷ്‌ണപിള്ളയുടെ മകനെ ആരും രാഷ്‌ട്രീയം പഠിപ്പിക്കേണ്ടെന്ന്‌ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. കൊട്ടാരക്കര കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ടെര്‍മിനല്‍ നിര്‍മാണ ഉദ്‌ഘാടന ചടങ്ങില്‍നിന്ന്‌ യു.ഡി.എഫ്‌. അംഗങ്ങള്‍ വിട്ടുനിന്നതിനെതിരേയാണ്‌ ഉദ്‌ഘാടകനായ മന്ത്രിയുടെ പരാമര്‍ശം. ചടങ്ങില്‍നിന്നു വിട്ടുനിന്നവരുടെ പേരുകള്‍ ശിലാഫലകത്തില്‍നിന്നു മായ്‌ച്ചു കളയുമെന്നും പകരം പങ്കെടുത്തവരുടെ പേരുകള്‍ മാത്രം ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു.
പണിമുടക്കു ദിവസം കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കേടാക്കിയതിന്റെ പേരില്‍ സര്‍വീസില്‍നിന്നു പുറത്താക്കിയ നാല്‌ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകരെ തിരിച്ചെടുക്കാനും യോഗത്തില്‍ മന്ത്രി എം.ഡിക്ക്‌ നിര്‍ദേശം നല്‍കി. മന്ത്രി കെ.എന്‍. ബാലഗോപാല്‍ കൃത്യമായി ഫണ്ട്‌ നല്‍കുന്നത്‌ കൊണ്ടാണ്‌ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്ക്‌ കൃത്യമായി ശമ്പളം നല്‍കാനാകുന്നത്‌. അല്ലെങ്കില്‍ ആനവണ്ടിയിലെ രണ്ടാനകളും രണ്ടു വഴിക്ക്‌ പോകുമായിരുന്നു. ബസുകള്‍ എത്താതിരുന്ന ഗ്രാമീണ മേഖലകളിലേക്കു ചെറിയ ബസുകളുടെ സര്‍വീസ്‌ ആരംഭിച്ചത്‌ വന്‍ നേട്ടമായി. ഇനിയും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ബസുകളില്‍ 13 രൂപയ്‌ക്കു കുടിവെള്ളം വിതരണം ചെയ്യാന്‍ പദ്ധതിയായി. വാഹന പിഴ അടച്ച്‌ തീര്‍ക്കാന്‍ ഇളവുകളോടെ അദാലത്ത്‌ ഉടന്‍ നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.

Ads by Google
സ്വന്തം ലേഖകന്‍
Saturday 28 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW