Friday, March 13, 2026 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.34 PM

സി.ആര്‍. രവ്യക്ക്‌ തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരം

കോട്ടയം: കേരള സര്‍ക്കാര്‍, സംസ്‌ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ മികച്ച സേവനം കാഴ്‌ചവയ്‌ക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരങ്ങളില്‍ ആരോഗ്യ രംഗത്തെ പുരസ്‌കാരത്തിന്‌ കാരിത്താസ്‌ ആശുപത്രിയിലെ സി.ആര്‍. രവ്യ അര്‍ഹയായി. ആശുപത്രിയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ രവ്യയെ ആദരിച്ചു. പതിമൂന്ന്‌ വര്‍ഷമായി കാരിത്താസ്‌ ആശുപത്രിയില്‍ ജോലിചെയ്യുകയാണ്‌ സി.ആര്‍. രവ്യ. ഓങ്കോളജി, ഇന്‍ഫെക്‌ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ്‌ കണ്‍ട്രോള്‍, ഐ.വി.ഡി. ഇന്‍സെര്‍ഷന്‍ വിഭാഗങ്ങളിലാണ്‌ രവ്യ ഇപ്പോള്‍ ജോലി ചെയ്യുന്നത്‌.
സി.ആര്‍. രവ്യയുടെ നേട്ടം അഭിനന്ദനാര്‍ഹമാണെന്ന്‌ കാരിത്താസ്‌ ആശുപത്രി ഡയറക്‌ടര്‍ ഫാ.ഡോ.ബിനു കുന്നത്ത്‌ അഭിപ്രായപ്പെട്ടു. ഇതേ അര്‍പ്പണബോധത്തോടെയും സാമൂഹിക ഉത്തരവാദത്തോടെയും മുന്നോട്ട്‌ പോകാന്‍ രവ്യക്ക്‌ സാധിക്കട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു.

Ads by Google
Saturday 28 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW