Friday, March 13, 2026 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 07.40 PM

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം; മധ്യേഷ്യയിലേയ്ക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർലൈൻ കമ്പനികൾ

uploads/news/2026/02/827784/11.gif
photo - twitter

ന്യൂഡല്‍ഹി : മിഡില്‍ ഈസ്റ്റില്‍ യുദ്ധം കനക്കുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ റദ്ദാക്കി ബ്രിട്ടീഷ് എയര്‍വേസ്. ടെല്‍ അവീവിലേക്കും ബഹ്‌റൈനിലേക്കുമുള്ള വിമാനങ്ങള്‍ മാര്‍ച്ച് മൂന്ന് വരെയാണ് റദ്ദാക്കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

മധ്യേഷ്യയിലേയ്ക്കുള്ള വിമാനങ്ങൾ റദ്ദാക്കി എയർലൈൻ കമ്പനികൾ

എയർ ഫ്രാൻസ്- ടെൽ അവീവിലേയ്ക്കും തിരിച്ചുമുള്ള ശനിയാഴ്ചത്തെ വിമാനങ്ങൾ റദ്ദാക്കി. ലെബനനിലെ ബെയ്റൂത്തിലേയ്ക്കുള്ള വിമാനങ്ങളും റദ്ദാക്കി.

ലൈബീരിയ എക്സ്പ്രസ്- ലൈബീരിയ ​ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള സ്പാനിഷ് എയർലൈൻ്റെ ടെൽ അവീവിലേയ്ക്ക് ശനിയാഴ്ച പറക്കേണ്ടിയിരുന്ന വിമാനം റദ്ദാക്കി.

ഇൻഡി​ഗോ- മധ്യേഷ്യയിലെ സ്ഥിതി​ഗതികൾ നിരീക്ഷിച്ച് വരുന്നതായി ഇൻഡി​ഗോ അറിയിച്ചു.

ജപ്പാൻ എയർലൈൻസ്- ശനിയാഴ്ച ടോക്കിയോയിൽ നിന്ന് ടെൽ അവീവിലേയ്ക്കും മാർച്ച് 1ന് തിരിച്ചുമുള്ള വിമാനങ്ങൾ ജപ്പാൻ എയർലൈൻസ് റദ്ദാക്കി.

എൽഒടി എയർലൈൻസ്- പോളിഷ് എയർലൈൻസ് വാഴ്സോയിൽ നിന്ന് ദുബായിലേക്കുള്ള LO121 വിമാനം തിരിച്ചയച്ചു.

ലുഫ്താൻസ - ജർമ്മൻ എയർലൈനായ ലുഫ്താൻസ മാർച്ച് 7 വരെ ഇസ്രായേലിലെ ടെൽ അവീവിലേക്കും ലെബനനിലെ ബെയ്റൂട്ടിലേക്കും ഒമാനിലേക്കും ഉള്ള വിമാനങ്ങൾ വിമാനങ്ങൾ റദ്ദാക്കി. ശനിയാഴ്ചയും ഞായറാഴ്ചയും ദുബായിലേക്കും തിരിച്ചും ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങളും നിർത്തിവച്ചു. മാർച്ച് 7 വരെ ഇസ്രായേലി, ലെബനീസ്, ജോർദാനിയൻ, ഇറാഖി, ഇറാനിയൻ വ്യോമാതിർത്തി വഴി വിമാനങ്ങൾ പറക്കില്ലെന്നാണ് ലുഫ്താൻസ വ്യക്തമാക്കിയിരിക്കുന്നത്.

നോർവീജിയൻ എയർ - ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നോർഡിക് എയർലൈൻ ശനിയാഴ്ച നിർത്തിവെച്ചതായി നോ‍ർവീജിയൻ എയർ അറിയിച്ചു.

തുർക്കിഷ് എയർലൈൻസ് - ഖത്തർ, കുവൈറ്റ്, ബഹറൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ശനിയാഴ്ച വരെയും ലെബനൻ, സിറിയ, ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് 2 വരെയും റദ്ദാക്കിയതായാണ് തുർക്കിഷ് എയർലൈൻ അറിയിച്ചിരിക്കുന്നത്.

വിർജിൻ അറ്റ്ലാന്റിക് - ഇറാഖി വ്യോമാതിർത്തി താൽക്കാലികമായി ഒഴിവാക്കുമെന്നാണ് ലണ്ടൻ ആസ്ഥാനമായുള്ള വിർജിൻ അറ്റ്ലാന്റിക് എയർലൈൻ അറിയിച്ചിരിക്കുന്നത്. അതിനാൽ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ശനിയാഴ്ച ലണ്ടനിലെ ഹീത്രൂവിൽ നിന്ന് ദുബായിലേക്കുള്ള VS400 സർവീസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ഖത്തർ എയർവേയ്‌സ് - ഖത്തർ വ്യോമാതിർത്തി അടച്ചതിനാൽ ദോഹയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു.

Ads by Google
Saturday 28 Feb 2026 07.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW