Tuesday, March 10, 2026 Last Updated 12 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 01.30 PM

നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസന ദിനം മാർച്ച് 1 ഞായറാഴ്ച

uploads/news/2026/02/827757/american-church.jpg

ന്യൂയോർക്: നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു.

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ ലഭിച്ച ദൈവിക മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും സർവ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് ഭദ്രാസ ഞായർ. ലോകത്തിൻ്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ സ്ഥാപിക്കാൻ പ്രയത്നിച്ചവരെ നന്ദിയോടെ സ്മരിക്കാം. നമ്മുടെ വൈദികരെയും അല്മായരെയും ഭദ്രാസനത്തിലെ എല്ലാ സംഘടനകളെയും മിഷൻ സംരംഭങ്ങളെയും പ്രാർത്ഥനാപൂർവ്വം ഉയർത്തിപ്പിടിക്കാം. നമുക്ക് ഒരുമിച്ച് ധാരാളം ഫലം കായ്ക്കാനും ദൈവത്തിന് മഹത്വം നൽകാനും പ്രാർത്ഥിക്കാം.ഇതുമായി ബന്ധപ്പെട്ട് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ ഡോ എബ്രഹാം മാർ പൗലോസ് നൽകിയ സന്ദേശത്തിൽ പറയുന്നു

അന്നേ ദിവസം ഭദ്രാസനം തയ്യാറാക്കിയ പ്രത്യേക ആരാധന ക്രമം ഉപയോഗിക്കേണ്ടതാണ്. ഭദ്രാസനത്തിലെ വിവിധ പ്രവർത്തനങ്ങൾ, മിഷൻ പദ്ധതികൾ, പരിപാടികൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുൻകാലങ്ങളിൽ ചെയ്തതുപോലെ "പുൾ പിറ്റ് ചേഞ്ച് "(പ്രസംഗപീഠം കൈമാറ്റവും) ക്രമീകരിച്ചിട്ടുണ്ട്. ഭദ്രാസന ഞായറാഴ്‌ച കളക്ഷൻ സ്വന്തം ഇടവകയിൽ ക്രമീകരിക്കാനും വിസിറ്റിംഗ് ഇടവകയിൽ പിരിവ് ഏകോപിപ്പിക്കാനുമുള്ള ചുമതല വികാരിമാർക്കായിരിക്കും. ഭദ്രാസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ഉദാരമായി സംഭാവന നൽകുവാൻ എല്ലാ അംഗങ്ങളോടും തിരുമേനി അഭ്യർത്ഥിച്ചിട്ടുണ്ട് ഞായറാഴ്ചത്തെ സ്തോത്രകാഴ്ചയിലൂടെയും വ്യക്തിഗത സംഭാവനകളിലൂടെയും ലഭിക്കുന്ന തുക എത്രയും വേഗം ഭദ്രാസന ഓഫിസിലേക്ക് അയക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.

പി പി ചെറിയാൻ

Ads by Google
Ads by Google
TRENDING NOW