Saturday, March 14, 2026 Last Updated 18 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.05 AM

ശ്രീലേഖയ്‌ക്കെതിരേ കേസ്‌: വീഡിയോ പരിശോധിക്കാന്‍ പോലീസ്‌ നടപടി

uploads/news/2026/02/827737/6.jpg

തിരുവനന്തപുരം: യൂട്യൂബ്‌ ചാനലിലൂടെ അതിജീവിതകളുടെ പേര്‌ വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡി.ജി.പിയും നഗരസഭാ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയ്‌ക്കെതിരേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. കോടതി നിര്‍ദേശപ്രകാരമാണ്‌ മ്യൂസിയം പോലീസ്‌ നടപടി സ്വീകരിച്ചത്‌.
ബ്ലോഗിലൂടെയും സ്വന്തം യൂട്യൂബ്‌ ചാനലിലൂടെയും ബലാത്സംഗക്കേസുകളിലെ ഇരകളുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാണ്‌ സിവില്‍ റൈറ്റ്‌സ്‌ ആന്‍ഡ്‌ സോഷ്യല്‍ ജസ്‌റ്റിസ്‌ സൊസൈറ്റി നല്‍കിയ പരാതിയിലെ ആരോപണം. കവിയൂര്‍- കിളിരൂര്‍ കേസുകളും കുറുപ്പംപ്പടി പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുമായി ബന്ധപ്പെട്ട ഇരകളുടെ പേരുകളുമാണ്‌ പുറത്തുവിട്ടതെന്നാണ്‌ പരാതി.
തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിര്‍ദേശത്തോടെയാണ്‌ കേസ്‌ എടുത്തത്‌. വീഡിയോയുടെ പകര്‍പ്പ്‌ ലഭ്യമാക്കാന്‍ യൂട്യൂബിന്‌ പോലീസ്‌ കത്ത്‌ നല്‍കും. പരാമര്‍ശങ്ങള്‍ പോക്‌സോ നിയമപരിധിയില്‍ വരുന്നതാണോയെന്നതാണ്‌ ഇനി നിര്‍ണായക പരിശോധന.

Ads by Google
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW