Friday, March 13, 2026 Last Updated 35 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.05 AM

നഷ്‌ടപ്പെട്ട മൊബൈല്‍ കണ്ടെത്തിയതായി പോലീസിന്റെ പേരില്‍ വ്യാജ സന്ദേശം

പാലക്കാട്‌: വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടതായി പരാതി രജിസ്‌റ്റര്‍ചെയ്‌തവര്‍ക്കെല്ലാം മൊബൈല്‍ കണ്ടെത്തിയതായി പോലീസിന്റെ പേരില്‍ വ്യാജ സന്ദേശം. പലരും നേരിട്ടും ഫോണിലും പോലീസ്‌ സ്‌റ്റേഷനുകളില്‍ ബന്ധപ്പെട്ടപ്പോഴാണ്‌ സന്ദേശം വ്യാജമാണെന്നും മൊബൈല്‍ ലഭിച്ചിട്ടില്ലെന്നും വ്യക്‌തമായത്‌. സംസ്‌ഥാന വ്യാപകമായി ഇന്നലെ വ്യാജ സന്ദേശം പ്രചരിച്ചത്‌ പോലീസിന്‌ തലവേദനയായി.
മൊബൈല്‍ ഫോണുകള്‍ നഷ്‌ടപ്പെട്ടാല്‍ തിരിച്ചുകിട്ടുന്നതിനായി സെന്‍ട്രല്‍ എക്യുപ്‌മെന്റ്‌ ഐഡന്റിറ്റി രജിസ്‌റ്റര്‍(സി.ഇ.ഐ.ആര്‍) പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ടെലികമ്യൂണിക്കേഷന്‍സ്‌ വകുപ്പിന്‌ കീഴിലുള്ള ഈ പോര്‍ട്ടലില്‍ പൊതുജനത്തിന്‌ നേരിട്ടും പരാതിയുമായി ചെന്നാല്‍ പോലീസ്‌ സ്‌റ്റേഷന്‍ മുഖേനയും രജിസ്‌റ്റര്‍ ചെയ്യാം. നഷ്‌ടപ്പെട്ട മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറും പിന്നീട്‌ എടുക്കുന്ന ഡ്യൂപ്ലിക്കേറ്റ്‌ ഫോണ്‍ നമ്പറും ഇതില്‍ രേഖപ്പെടുത്തും. ഇങ്ങനെ രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കാണു ഫോണ്‍ കണ്ടെത്തിയതായി സന്ദേശം ലഭിച്ചത്‌.
നമസ്‌കാരം എന്നു തുടങ്ങുന്ന സന്ദേശത്തില്‍ രജിസ്‌റ്റര്‍ ചെയ്‌ത വ്യക്‌തിയുടെ പേരുമുണ്ട്‌. കേരള പോലീസ്‌ അടിയന്തര അറിയിപ്പ്‌ എന്ന തലക്കെട്ടോടെയാണ്‌ സന്ദേശം. 'സി.ഇ.ഐ.ആര്‍ പോര്‍ട്ടലില്‍ നിങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌ത പരാതിയുടെ അടിസ്‌ഥാനത്തില്‍ നിങ്ങളുടെ നഷ്‌ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്‌. ഫോണ്‍ വീണ്ടെടുക്കുന്നതിനായി ഉടന്‍ തന്നെ പരാതി നല്‍കിയ പോലീസ്‌ സ്‌റ്റേഷനുമായോ, നിങ്ങളുടെ അടുത്തുള്ള പോലീസ്‌ സ്‌റ്റേഷനുമായോ ബന്ധപ്പെടുക' എന്നാണ്‌ സന്ദേശത്തില്‍ പറയുന്നത്‌.
ആളുകള്‍ അന്വേഷിച്ചുവന്നപ്പോഴാണ്‌ ഇത്തരമൊരു വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്നു പോലീസ്‌ അറിയുന്നത്‌. വന്നത്‌ തെറ്റായ സന്ദേശമാണെന്നും ഫോണ്‍ റിക്കവര്‍ ചെയ്‌താല്‍ നേരിട്ട്‌ സ്‌റ്റേഷനില്‍ നിന്നും അറിയിക്കുമെന്നും പറഞ്ഞാണ്‌ പരാതിക്കാരെ തിരിച്ചയച്ചത്‌.

Ads by Google
Saturday 28 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW