-->
‘ഈ പറക്കുംതളിക’ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച് കൺമഷി, ബാലേട്ടന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ മികച്ച സിനിമകളുടെ ഭാഗമായി മാറിയ താരമാണ് നിത്യാ ദാസ്. പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളിനെ പ്രണയത്തിലൂടെ വിവാഹം ചെയ്ത താരം സിനിമയില്‍ നിന്നും ലൈംലൈറ്റില്‍ നിന്നുമകന്നു. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം നിത്യ വീണ്ടും മിനിസ്ക്രീനിലൂടെ തിരിച്ചെത്തിയപ്പോൾ പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിച്ചു. വർഷങ്ങൾ ഇത്രയും പിന്നിട്ടെങ്കിലും എവർഗ്രീൻ നായികപോലെ സുന്ദരിയാണ് നിത്യ.
സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നിത്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യയും മകൾ നൈനയും ഒരുമിച്ചുള്ള നൃത്ത റീലുകൾ വൈറലായി മാറിയിട്ടുണ്ട്. റീലുകളിലെല്ലാം താരം മകളേക്കാൾ ചെറുപ്പമാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.
ഇപ്പോഴിതാ ഏറ്റവും അമ്മ-മകള്‍ കോമ്പോ നൃത്ത റീല്‍സ് പങ്കിടുകയാണ് നിത്യാദാസ്. ബോളിവുഡ് ഹിറ്റ് ചിത്രമായ ‘ധുരന്ദറി’ലെ ഷരാരത് എന്ന ട്രെന്‍ഡിംഗ് ഗാനത്തിനാണ് നിത്യയും മകള്‍ നൈനയും ചുവടുകള്‍ വയ്ക്കുന്നത്. ‘കച്ചി കാലി സദ്ദ മസൂം ചെഹ്‌റ, നിയത് നൂറാനി സദ്ദാ ദിൽ ഹേ സുനേഹ്‌റ...’ എന്ന വരികള്‍ക്കാണ് നിത്യയുടെയും നൈനയുടെയും അടിപൊളി ഡാന്‍സ്. അതിലെ ഹൂക്ക് സ്റ്റൈപ്പുകള്‍ ഉള്‍പ്പെടുത്തി മോട്ടീഫ് എംബ്രോയ്ഡറി വര്‍ക്കുള്ള കുര്‍ത്തയണിഞ്ഞാണ് അമ്മയുടെയും മകളുടെയും ഡാന്‍സ്. ‘‘ഷരാരത്... ക്രേസി മോം ആന്‍ഡ് ഡോട്ടര്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നിത്യ വീഡിയോ പങ്കിട്ടിരിക്കുന്നത്. അടിപൊളിയായിട്ടുണ്ട് എന്നതടക്കമുള്ള കമന്റുകളാണ് റീല്‍സ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.