-->
മകള്‍ നൈനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിത്യ ദാസ്. പിറന്നാള്‍ ദിനത്തിലെ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു നടിയുടെ ആശംസ. ജീവിതത്തിലെ ഏറ്റവും വലിയ സഫലമായ സ്വപ്‌നം എന്നാണ് നിത്യ മകളെ വിശേഷിപ്പിച്ചത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ വസ്ത്രമണിഞ്ഞ് കേക്ക് മുറിക്കുന്ന മകളുടെ വീഡിയോയും നിത്യ പങ്കുവെച്ചു.
‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സഫലമായ സ്വപ്‌നത്തിന് ജന്മദിനാശംസകള്‍. നിയെന്റെ സ്‌നേഹം മാത്രമല്ല, സന്തോഷം കൂടിയാണ്. എന്റെ പ്രചോദനം.. ഒപ്പം എന്റെ ഏറ്റവും വലിയ അനുഗ്രഹവും’ നിത്യ ദാസ് കുറിച്ചു. നിരവധിപ്പേരാണ് നൈനയ്ക്ക് ജന്മദിനാശംസകളുമായെത്തുന്നത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലുളള സല്‍വാറായിരുന്നു നൈനയുടെ പിറന്നാള്‍ വേഷം. അതേ നിറത്തിലുളള സ്‌കേര്‍ട്ടും ടോപ്പും ധരിച്ചാണ് നിത്യ മകള്‍ക്കൊപ്പം പോസ് ചെയ്തത്.
വിവാഹശേഷം അഭിനയരംഗം വിട്ട നിത്യ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. മക്കളുടെ വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. മകള്‍ക്കൊപ്പമുളള ഡാന്‍സ് വീഡിയോകള്‍ക്കും ഏറെ ആരാധകരുണ്ട്. രണ്ടുപേരെയും ഒരുമിച്ച് കണ്ടാല്‍ സഹോദരിമാരെ പോലയേ തോന്നൂ എന്നാണ് ആരാധകര്‍ പറയുന്നത്.
2007 ലായിരുന്നു അരവിന്ദ് സിങ് ജംവാളുമായുളള നിത്യയുടെ വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. നൈ ജംവാളും, നമന്‍ ജംവാളുമാണ് മക്കള്‍.