-->
ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ട് കാണാന്‍ പോയപ്പോള്‍ പകര്‍ത്തിയ പഴയകാല ചിത്രം പങ്കുവെച്ച് നടി നത്യ ദാസ്. പറവൂര്‍ ഭരതനും ഫിലോമിനയ്ക്കുമൊപ്പം നില്‍ക്കുന്ന കുഞ്ഞു നിത്യയെ ചിത്രത്തില കാണാം. ‘ഗോഡ്ഫാദര്‍ എന്ന മൂവി ഷൂട്ട് കാണാന്‍ പോയപ്പോള്‍ എടുത്ത പിക്ചര്‍ ആണൂട്ടോ ’എന്ന് കുറിച്ചുകൊണ്ടാണ് നിത്യ ചിത്രം പങ്കുവെച്ചത്.
ചിത്രം ആരാധകരും ഏറ്റെടുത്തു. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകള്‍ രേഖപ്പെടുത്തിയത്. നിത്യ കുഞ്ഞുനാളിലേ ലുക്ക് ആണല്ലോ എന്നാണ് ആരാധകരുടെ പ്രശംസ. ചിത്രത്തില്‍ ക്യാമറയിലേക്ക് നോക്കാതെ മറ്റെവിടേക്കോ കണ്ണെറിഞ്ഞാണ് നിത്യയുടെ നില്‍പ്പ്. അന്നേ സിനിമയിലേക്ക് ആയിരുന്നല്ലേ നോട്ടം എന്നും ആരാധകര്‍ ചോദിക്കുന്നു.
ദിലീപിനെ നായകനാക്കി താഹ ഒരുക്കിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഈ പറക്കും തളിക സിനിമയില്‍ നായികയായി എത്തിയാണ് നിത്യ ദാസ് താരമായത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹശേഷം അഭിനയരംഗം വിട്ട നിത്യ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. മക്കളുടെ വിശേഷങ്ങള്‍ സ്വന്തം പേജില്‍ താരം പങ്കുവെക്കാറുണ്ട്. മകള്‍ നൈനയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ക്കും ഡാന്‍സ് വീഡിയോകള്‍ക്കും നിറയെ ആരാധകരുണ്ട്.