Thursday, March 19, 2026 Last Updated 11 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 12.41 PM

' നിങ്ങളുടെ ദയയ്ക്കും, കരുത്തിനും, തളരാതെ എന്നും കൂടെ നില്‍ക്കുന്നതിനും നന്ദി' ; ഭര്‍ത്താവിന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് സോനം കപൂര്‍

note, for
photo-www.instagram.com/sonamkapoor/

ബോളിവുഡില്‍ നിരവധി ആരാധകരുളള നടിയാണ് സോനം കപൂര്‍. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് സോനത്തിന്റെ ജീവിതപങ്കാളി. ഇപ്പോള്‍ ഭര്‍ത്താവിന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സോനം കപൂര്‍.

പ്രിയ അഹൂജ എന്നാണ് സോനത്തിന്റെ ഭര്‍ത്താവിന്റെ അമ്മയുടെ പേര്. കുറിപ്പിനൊപ്പം പ്രിയ അഹൂജയുടെ ചിത്രങ്ങളും സോനം കപൂര്‍ പങ്കുവെച്ചിട്ടുണ്ട്.

'ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശിക്കും, അമ്മയ്ക്കും, അമ്മായിയമ്മയ്ക്കും ജന്മദിനാശംസകള്‍. നിങ്ങളുടെ സ്‌നേഹവും കരുതലും ഈ കുടുംബത്തെ അത്രമേല്‍ മനോഹരമായി ഒന്നിച്ചുനിര്‍ത്തുന്നു. നിങ്ങളുടെ മക്കളെയും കൊച്ചുമകനെയും നിങ്ങള്‍ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ എത്രത്തോളം ഭാഗ്യവാന്മാരാണെന്ന് ഓരോ ദിവസവും ഞാന്‍ ഓര്‍ക്കാറുണ്ട്. നിങ്ങളുടെ ദയയ്ക്കും കരുത്തിനും, തളരാതെ എന്നും കൂടെ നില്‍ക്കുന്നതിനും നന്ദി. ഇന്നും എന്നും ഞങ്ങള്‍ നിങ്ങളെ ആഘോഷിക്കുന്നു. എന്റെ എല്ലാ സ്‌നേഹവും നേരുന്നു. ജന്മദിനാശംസകള്‍'', സോനം കപൂര്‍ കുറിച്ചു.

2018 മെയ് 8നായിരുന്നു സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹം. 2022 ഓഗസ്റ്റ് 20 ന് ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. വായു എന്നാണ് മകന്റെ പേര്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഈ ദമ്പതികള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW