Friday, March 13, 2026 Last Updated 28 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

ഗുരുവായൂരില്‍ വോട്ട്‌: കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിക്കെതിരേ പരാതി

കുന്നംകുളം: ഗുരുവായൂര്‍ നിയമസഭാമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ത്ത കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിക്കെതിരേ സി.പി.എം. നേതാവ്‌ എം. ബാലാജി ജില്ലാ വരണാധികാരിക്ക്‌ പരാതി നല്‍കി. നിയമവിരുദ്ധമായി ഒന്നിലധികം നിയോജകമണ്ഡലങ്ങളില്‍ പേര്‌ ചേര്‍ക്കുകയും വോട്ട്‌ രേഖപ്പെടുത്തുകയും ചെയ്‌തതിനെതിരേ നടപടിയാവശ്യപ്പെട്ടാണ്‌ പരാതി. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത്‌ നമ്പര്‍ 150, ക്രമനമ്പര്‍ 849 ആയാണ്‌ സുരേഷ്‌ ഗോപി വോട്ട്‌ ചെയ്‌തത്‌.
കഴിഞ്ഞവര്‍ഷം തദ്ദേശതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്‌തമംഗലം വാര്‍ഡില്‍ പേര്‌ ചേര്‍ത്ത്‌ വോട്ട്‌ ചെയ്‌തു. നിലവില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ ബൂത്ത്‌ നമ്പര്‍ 137, ക്രമനമ്പര്‍ 697 ആയി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാനിരിക്കുന്നു.
ഒരാള്‍ മൂന്ന്‌ നിയോജകമണ്‌ഡലങ്ങളില്‍ പേര്‌ ചേര്‍ത്ത്‌ വോട്ട്‌ ചെയ്യുന്നത്‌ നിയമലംഘനമാണന്നും ഗുരുവായൂരിലെ വോട്ടര്‍ പട്ടികയില്‍നിന്ന്‌ സുരേഷ്‌ ഗോപിയുടെ പേര്‌ നീക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW