-->
മലയാളത്തില്‍ മാത്രമല്ല തമിഴ്,തെലുങ്ക്,കന്നട എന്നീ ഭാഷകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് അഭിരാമി. ‘ഞങ്ങള്‍ സന്തുഷ്ടരാണ്’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയ താരം ഏകദേശം ഒന്‍പതു വര്‍ഷത്തോളം തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവമായിരുന്നു. അക്കാലയളവില്‍ മോഹന്‍ലാല്‍,കമല്‍ഹാസന്‍, സുരേഷ് ഗോപി, മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ നായികയായി താരം തിളങ്ങി. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം മിനിസ്ക്രീനില്‍ അവതാരകയായിട്ടാണ് മടങ്ങിവന്നത്.
പിന്നീട് കരിയറിനും കുടുംബ ജീവിതത്തിനും ശ്രദ്ധ കൊടുത്ത് മുന്നോട്ട് നീങ്ങിയ താരം സിനിമകളിലും സജീവമായി. മലയാളത്തിലും തമിഴിലുമടക്കംശ്രദ്ധേയമായ കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലും സജീവമായ താരം എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് അഭിരാമി പങ്കിട്ട വരികളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സൗത്ത് ഫിലിം ഫെയര്‍ അവാര്‍ഡ് നിശയ്ക്കിടെ മമ്മൂട്ടിയെ കണ്ടതും സംസാരിച്ചതും തനിക്ക് മമ്മൂട്ടി ശ്രദ്ധ നല്‍കിയതിനെക്കുറിച്ചും സെല്‍ഫിയെടുത്തതിനെക്കുറിച്ചുമാണ് അഭിരാമി കുറിച്ചിരിക്കുന്നത്. ‘‘എത്ര അവിശ്വസനീയമാംവിധം മധുരമാണ് ഈ മനുഷ്യൻ... ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ എഴുന്നേറ്റപ്പോൾ, അദ്ദേഹം എഴുന്നേറ്റു നിന്ന് എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു, എനിക്ക് പൂർണ്ണ ശ്രദ്ധ നൽകി... എപ്പോഴും ഏറ്റവും സ്വീറ്റസ്റ്റായ മമ്മൂക്ക... ഇതാ അദ്ദേഹത്തിനൊപ്പമുള്ള ആ സെൽഫി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രവും വീഡിയോയും അഭിരാമി പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ മമ്മൂട്ടിയെപ്പറ്റി സ്നേഹത്തോടെ കമന്റുകള്‍ കുറിച്ചിരിക്കുന്നത്.