-->
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ നേരിട്ട് ഇടപെടുമെന്ന് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. ജലപ്രതിസന്ധി പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെടുമെന്നും ജലപ്രതിസന്ധി രൂക്ഷമായ പ്രദേശങ്ങളിലേക്ക് വാട്ടര്‍ടാങ്കറുകളുടെ സേവനം ലഭ്യമാക്കുമെന്നും പൈപ്പ് പൊട്ടിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ സ്വന്തം ചെലവില്‍ പ്ലംബര്‍മാരെ അയയ്ക്കുമെന്നും ആറ്റുകാലിലെ ജലപ്രശ്‌നത്തിനായി 24 മണിക്കൂര്‍ കണ്‍ട്രോള്‍റൂം തുറക്കുമെന്നും പറഞ്ഞു.
നിലവില്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ 107 ടാങ്കറുകളുണ്ട്. ഇവ ഉപയോഗിച്ച് പരമാവധി ഇടങ്ങളില്‍ വെള്ളമെത്തിക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനൊപ്പം 60 ടാങ്കറുകള്‍ കുടി വാടകയ്ക്ക് എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇവ വഴി 2000 മുതല്‍ 10,000 ലിറ്റര്‍ വരെ വെള്ളം കോര്‍പ്പറേഷന്റെ വിവിധ വാര്‍ഡുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഒരു വാര്‍ഡിന്റെ പ്രശ്‌നം പരിഹരിക്കാന്‍ മാത്രമായി ഒരു ടാങ്കര്‍ എന്ന നിലയ്ക്കാണ് സജ്ജമാക്കിയിരിക്കുന്നതെന്നും ഏതു വാര്‍ഡില്‍ എവിടെയാണ് പ്രതിസന്ധിയെങ്കില്‍ അവിടം കണക്കാക്കി ടാങ്കറില്‍ വെള്ളം എത്തിക്കും. വാട്ടര്‍ അതോറിറ്റിയുടെ സ്രോതസ്സില്‍ നിന്നും ജലം ശേഖരിച്ചായിരിക്കും ഇത് വേണ്ടിടങ്ങളില്‍ എത്തിക്കുകയെന്നും പറഞ്ഞു.
നഗരത്തില്‍ ജലവിതരണം നടത്താനുള്ള ഉത്തരവാദിത്വം വാട്ടര്‍ അതോറിറ്റിയ്ക്ക് കീഴിലാണ്. അവര്‍ വേണ്ടവിധം പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലാണ് ജലദൗര്‍ലഭ്യത്തിന്റെ പ്രശ്‌നം ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ജലവിതരണത്തിന്റെ പ്രശ്‌നം വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്തു ഫലപ്രദമായി പരിഹരിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഇതിനുണ്ട്. അതിന് സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചിച്ച് നടപ്പാക്കുകയാണ് വേണ്ടത്. നഗരസഭയിലെ പകുതിയിലധികം വാര്‍ഡുകളിലും ജലമെത്തുന്നില്ല. രണ്ടു മൂന്നാഴ്ചയായി ഈ പ്രശ്‌നം നില നില്‍ക്കുന്നുണ്ട്. ഇക്കാര്യം വാട്ടര്‍ അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ജലദൗര്‍ലഭ്യം പരിഹരിക്കാനായി എട്ടു ടാങ്കറുകളും സജ്ജമാക്കിയിട്ടുണ്ടെന്നും വി.വി. രാജേഷ് പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധരീതിയില്‍ ആരോഗ്യ പരിപാലനത്തിനുള്ള പ്ലാന്‍ ബിയും കോര്‍പ്പറേഷന്‍ സജ്ജമാക്കിയിട്ടു ണ്ടെന്നും തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുള്ള ഡോക്ടര്‍മാരും ആശുപത്രികളും ഇക്കാര്യത്തില്‍ സുസജ്ജമായിട്ടാണ് നില്‍ക്കുന്നതെന്നും പറഞ്ഞു. നേര ത്തേ ഈ വിഷയത്തില്‍ വലിയ വിവാദം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിന് ബദലായി ബിജെപി വാട്ടര്‍ അതോറിറ്റിക്കെതിരേ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.