-->
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ നടന്ന രാജ്യത്തെ ഏറ്റവും വലിയ ഡേറ്റാ മോഷണത്തെക്കുറിച്ച് അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജീവനക്കാരുടെ വിവരങ്ങള്‍ സ്‌പാര്‍ക്കില്‍നിന്നു മാത്രമല്ല, കെ- സ്‌മാര്‍ട്ടില്‍ നിന്നും മോഷ്‌ടിച്ചു. പേരും വിലാസവും ഉള്‍പ്പടെയുള്ള എട്ടുകാര്യങ്ങള്‍ കെ-സ്‌മാര്‍ട്ടില്‍നിന്നു നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ശ്രീറാം സാംബശിവ റാവുവാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. 937 സേവനങ്ങള്‍ നല്‍കുന്നതിന്റെ വിവരങ്ങളാണ് കെ- സ്‌മാര്‍ട്ടിലുള്ളത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് പേരുടെ ഡേറ്റയാണ് മോഷ്‌ടിച്ചത്. വ്യക്‌തി വിവരങ്ങള്‍ വില്‍പ്പന നടത്തിയോയെന്ന് അന്വേഷിക്കണമെന്നും സതീശന്‍ ആലപ്പുഴയില്‍ ആവശ്യപ്പെട്ടു.