Saturday, March 14, 2026 Last Updated 11 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Feb 2026 04.26 PM

എട്ടാം ക്ലാസില്‍ ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം; അതൃപ്തിയറിയിച്ച് സുപ്രീം കോടതി, സ്വമേധയാ കേസെടുത്തു

uploads/news/2026/02/827247/court img.gif

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉള്‍പ്പെടുത്തിയ നടപടിയില്‍ കടുത്ത അതൃപ്തിയറിയിച്ച് സുപ്രീം കോടതി. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിഷയത്തില്‍ സ്വമേധയാ കെസടുത്തു.

സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചത്. വിവാദ പാഠഭാഗം ഉള്‍പ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയം കോടതി സ്വമേധയാ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ, സാമൂഹികശാസ്ത്ര പാഠപുസ്തകത്തില്‍ കോടതികളുടെ ഘടനയും അവയുടെ ധര്‍മങ്ങളുമാണ് പഠിപ്പിച്ചിരുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായാണ് അടുത്ത കാലത്ത് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് ഒരുഭാഗം കൂട്ടിച്ചേര്‍ത്തത്. സമൂഹത്തില്‍ ജുഡീഷ്യറിയുടെ പ്രാധാന്യം എന്ന ഭാഗത്താണ് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വിവരിച്ചത്. കേന്ദ്ര- സംസ്ഥാന തലങ്ങളില്‍ ജുഡീഷ്യറിയുടെ സുതാര്യതയും വിശ്വാസവും വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പാഠഭാഗത്ത് പറയുന്നു.

നീതിന്യായവ്യവസ്ഥയിലെ അഴിമതിയും ദുര്‍ന്നടപ്പും പൊതുജനങ്ങളില്‍ അവിശ്വാസമുണ്ടാക്കുമെന്ന മുന്‍സുപ്രീംകോടതി ചീഫ് ജസ്റ്റില്‍ ബി.ആര്‍. ഗവായിയുടെ പ്രസ്താവനയും ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിങ്വിയുമാണ് ചീഫ് ജസ്റ്റിസിന് മുന്നില്‍ വിഷയം പരാമര്‍ശിച്ചത്. വിഷയത്തില്‍ കോടതി എന്‍സിഇആര്‍ടിയുടെ വിശദീകരണം തേടിയേക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW