Sunday, March 15, 2026 Last Updated 8 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 01.47 PM

കണ്ടും മിണ്ടിയും ഇരുവര്‍; മുഖ്യമന്ത്രി- മോഹന്‍ലാല്‍ അഭിമുഖവുമായി സര്‍ക്കാര്‍, ടീസര്‍ ഇന്ന്

and, soon

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടന്‍ നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്. അഭിമുഖത്തിന്റെ ടീസര്‍ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും പുറത്തുവിടുമെന്ന് സര്‍ക്കാര്‍ ഔദേ്യാഗികമായി അറിയിച്ചു.

അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹന്‍ലാല്‍ എത്തിയത്. ആദ്യദിവസം അഭിമുഖത്തില്‍ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയാണ് ചെയ്തത്. തുടര്‍ന്ന് അടുത്ത ദിവസമാണ് അഭിമുഖം ചിത്രീകരിച്ചത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമായിരുന്നു അഭിമുഖത്തിന്റെ ചിത്രീകരണം.

പിണറായി വിജയന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹന്‍ലാല്‍ അഭിമുഖം നടത്താനായി എത്തിയതെന്നാണ് വിവരം. ക്ലിഫ് ഹൗസില്‍ ഇരുവരും ഒന്നിച്ചുളള ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍, മോഹന്‍ലാലിന്റെ സുഹൃത്ത് എം ബി സനില്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിലുളളത്. സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ അടക്കമുളളവരാണ് അഭിമുഖത്തിന്റെ പിന്നണിയിലുളളതെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW