Friday, March 13, 2026 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 01.21 PM

' എന്റെ കരുത്തും തണലും പിന്തുണയുമായി നില്‍ക്കുന്നതിന് നന്ദി' ; ഭാര്യയ്ക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ്

wishes
photo-www.instagram.com/ajuvarghese/

മലയാളത്തിലെ യുടനടന്മാരില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ്. സ്വാഭാവികമായ ഹാസ്യവും തനതായ സംഭാഷണശൈലിയുമാണ് അജുവിനെ ജനപ്രിയനാക്കിയത്.

ഇപ്പോള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ അഗസ്റ്റീനയ്ക്ക് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അജു വര്‍ഗീസ്. 'ജീവിതത്തിലെ വികാരങ്ങളെ ചേര്‍ത്തുപിടിക്കാനും അതിജീവിക്കാനും സാധിക്കുന്നത് ഒരുമിച്ചുള്ള പരിശ്രമം കൊണ്ടാണ്. ദൈവാനുഗ്രഹത്താല്‍ ഇന്നുവരെ അന്തസ്സോടെ അത് ചെയ്യാന്‍ നമുക്ക് കഴിഞ്ഞു. എന്റെ കരുത്തും തണലും പിന്തുണയുമായി നില്‍ക്കുന്നതിന് നന്ദി പ്രിയേ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.വിവാഹവാര്‍ഷിക ആശംസകള്‍. ഇപ്പോഴും നമ്മുടെ ജീവിതത്തിലെ പ്രിയപ്പെട്ട വിഭാഗം 'ത്രില്ലര്‍' തന്നെയാണ്'', എന്നാണ് അജു വര്‍ഗീസ് കുറിച്ചത്.

2014 ഫെബ്രുവരി 24 നാണ് അജു വര്‍ഗീസും അഗസ്റ്റീനയും വിവാഹിതരാകുന്നത്. ഇവാന്‍, ജൂവാന, ജെയ്ക്ക്, ലൂക്ക് എന്നിങ്ങനെ നാല് മക്കളുണ്ട് ഈ ദമ്പതികള്‍ക്ക്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ' മലര്‍വാടി ആര്‍ട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് അജു സിനിമയിലെത്തിയത്. ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനിയുമുണ്ട് താരത്തിന്. സിനിമയ്ക്ക് പുറമെ വെബ് സീരീസുകളിലും അജു ഇപ്പോള്‍ സജീവമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW