Saturday, March 14, 2026 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.59 AM

ശബരിമലവിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിഷേധം ; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

uploads/news/2026/02/827008/kerala-niyamasabha.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധവും സഭാ ബഹിഷ്‌ക്കരണവും. സഭയില്‍ പ്ലക്കാര്‍ഡും ബാനറുമായി എത്തിയ പ്രതിപക്ഷം സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കിയതിന് പിന്നാലെ സഭ ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ പ്രതിപക്ഷത്തിനായി സംസാരിച്ചത് കെ.ബാബു എംഎല്‍എ ആയിരുന്നു. സഭയില്‍ നിസ്സഹകരണം തുടരുമെന്ന് കെ.ബാബു പറഞ്ഞു. മന്ത്രിമാരായ എം.ബി. രാജേഷും പി. രാജീവും തന്ത്രിക്ക് വേണ്ടിയാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്ന് പറഞ്ഞു.

അതേസമയം പ്രതിപക്ഷം പറഞ്ഞത് കോടതി പറഞ്ഞ കാര്യമാണെന്നും പ്രതിപക്ഷം സ്വന്തമായി ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ലെന്നും കെ. ബാബുവും പറഞ്ഞു. യുവതീപ്രവേശനത്തിന് സഹകരിക്കാത്തതിന് സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയായിരുന്നെന്നും ദേവസ്വംമന്ത്രി രാജിവെച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളേയുള്ളെന്നും സഭ സുഗമമായി മുമ്പോട്ട് പോകുമെന്നും കെ.ബാബു പറഞ്ഞു. സര്‍ക്കാര്‍ വീഴ്ച കൊണ്ടുമാത്രമാണ് സ്വര്‍ണ്ണക്കൊള്ളകേസ്സില്‍ പ്രതികള്‍ പുറത്തിറങ്ങിയതെന്നും വിശ്വാസികളോട് സര്‍ക്കാര്‍ ഉത്തരവാദിത്വം പറയണമെന്നും പറഞ്ഞു.

തന്ത്രിയെ 40 ദിവസം ജയിലില്‍ ഇട്ടതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്നും ചോദിച്ചു. പ്രതിപക്ഷത്തിന് മറുപടി നല്‍കിയത് മന്ത്രിമാരായ എം.ബി. രാജേഷും പി.രാജീവും വി.ശിവന്‍കുട്ടിയുമായിരുന്നു. ഭരണപക്ഷത്തിനെതിരേ ഒരു അവിശ്വാസ്വപ്രമേയം പോലും കൊണ്ടുവരാന്‍ കഴിയാത്ത പ്രതിപക്ഷം ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട നിരുത്തരവാദിത്വമുള്ള നശീകാരണാത്മകമായ പ്രതിപക്ഷമാണെന്നും പറഞ്ഞു. എങ്ങിനെയെങ്കിലൂം സഭ തീര്‍ന്നുകിട്ടിയാല്‍ മതിയെന്നും ഇവിടുന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നുമാണ് പ്രതിപക്ഷത്തിന്റെ മാനസീകാവസ്ഥയെന്നും എം.ബി.രാജേഷ് വിമര്‍ശിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW