Saturday, March 14, 2026 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 09.23 AM

ബിജെപി ലക്ഷ്യമിടുന്നത് 30 സീറ്റുകള്‍ ; പ്രധാനമന്ത്രി മാര്‍ച്ച് ആദ്യം കൊച്ചിയില്‍ ; തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിടും

uploads/news/2026/02/826950/modi-roadshow-kerala.gif

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് തുടങ്ങിയിരിക്കെ ബിജെപിയുടെ പ്രചരണത്തിന് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ആദ്യം കൊച്ചിയില്‍ എത്തിയേക്കും. എന്‍ഡിഎ യുടെ പ്രകടനപത്രിക പുറത്തിറക്കുന്നതിനൊപ്പം കൊച്ചിയില്‍ വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാനവും നിര്‍വ്വഹിക്കും. മാര്‍ച്ച് ആറിന് പ്രധാനമന്ത്രി എത്തുമെന്നാണ് അനൗദ്യോഗിക വിവരം.

സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും വികസന രേഖയുടെ പ്രകാശനവും മോദിയുടെ കൂടിക്കാഴ്ചയുടെ ഭാഗമായി നടത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ക്രൈസ്തവ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാമുദായിക നേതാക്കളുമായിട്ട് കൂടിക്കാഴ്ച നടത്തിയേക്കും. വികസനരേഖയുമായി ബന്ധപ്പെട്ട പരിപാടി തൃശൂരിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്. കേരളത്തില്‍ ഇത്തവണ 30 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് തന്നെ നിര്‍ദ്ദേശിക്കും.

റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം അടക്കമുള്ള വിവിധ റെയില്‍വേയുടെ വികസന പദ്ധതിയുടെ ഉദ്ഘാടനവും സന്ദര്‍ശനത്തിനൊപ്പം നടക്കും. അതേസമയം നാളെ പ്രധാനമന്ത്രി രണ്ടുദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തിനായി പുറപ്പെടും. ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിനെ മോദി അഭിസംബോധനയും ചെയ്യുന്നുണ്ട്. ഒമ്പത് വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ യാത്രയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW