-->
അടിമാലി: ശബരിമല വിഷയത്തില്‍ തന്ത്രിയെ അറസ്‌റ്റ് ചെയ്‌തത് എന്തിനെന്ന് വ്യക്‌തമാക്കാന്‍ എസ്.ഐ.ടി. തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ശബരിമല തന്ത്രിക്കെതിരേ കേസെടുക്കാന്‍ തെളിവന്റെ കണിക പോലും ഇല്ലെന്നു പറഞ്ഞാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച കോടതിയെ ഇന്നലെ വിമര്‍ശിച്ചത് നിയമമന്ത്രിയാണ്. മന്ത്രിമാര്‍ വിചിത്രമായ മറുപടിയാണ് നിയമസഭയില്‍ നല്‍കിയത്.തന്ത്രിയെ രക്ഷിക്കാനാണ് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നാണ് വ്യവസായ- തദ്ദേശ വകുപ്പ് മന്ത്രിമാര്‍ ആരോപണം ഉന്നയിച്ചത്. തന്ത്രിക്ക് പ്രത്യേക പരിരക്ഷയില്ലെന്നാണ് തദ്ദേശ മന്ത്രി പറഞ്ഞത്. കോടതിയെയാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്ന ആക്ഷേപവും മന്ത്രിമാര്‍ ഉന്നയിച്ചു. കോടതിയെ വിമര്‍ശിച്ചത് നിയമമന്ത്രിയാണ്. തന്ത്രിയെ അറസ്‌റ്റ് ചെയ്‌തതിന്റെ തൊട്ടടുത്ത ദിവസം ജനുവരി 11-ന് തന്നെ പ്രതിപക്ഷം വ്യക്‌തമാക്കിയിരുന്നു. മുന്‍ മന്ത്രിയെയോ ഇപ്പോഴത്തെ മന്ത്രിയെയോ അറസ്‌റ്റ് ചെയ്‌താലും കാരണം എന്താണെന്ന് പൊതുജനത്തോട് പറയാനുള്ള ബാധ്യത അന്വേഷണസംഘത്തിനുണ്ടെന്നും പ്രതിപക്ഷം പറഞ്ഞിരുന്നതാണ്. 40 ദിവസം ജയിലില്‍ കിടന്നശേഷമാണ് തെളിവിന്റെ കണിക പോലും ഇല്ലെന്ന് കോടതി പറഞ്ഞത്-
പുതുയുഗ യാത്രയുടെ ഭാഗമായി അടിമാലിയില്‍ എത്തിയ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.