Friday, March 13, 2026 Last Updated 30 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

ടി.പി. വധക്കേസ്‌: ജ്യോതിബാബുവിന്റെ ശിക്ഷ മരവിപ്പിച്ചു, ജാമ്യം അനുവദിച്ചു

കൊച്ചി: ടി.പി. വധക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന്റെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ജ്യോതിബാബുവിനു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്‌റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതീഷ്‌ ചന്ദ്രശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. സി.പി.എം. കുന്നോത്തുപറമ്പ്‌ മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം ജ്യോതിബാബു ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു ജാമ്യത്തിനു സുപ്രീംകോടതിയെ സമീപിച്ചത്‌.
എന്നാല്‍, മെറിറ്റ്‌ പരിഗണിച്ചാണു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്‌. ജാമ്യം അനുവദിക്കുന്നതിനെ കെ.കെ. രമ സുപ്രീം കോടതിയില്‍ ശക്‌തമായി എതിര്‍ത്തു. കേസിന്റെ മെറിറ്റിനെ സംബന്ധിച്ചു രമ പറഞ്ഞ കാര്യങ്ങളെ പിന്തുണയ്‌ക്കുന്നതായി സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW