Saturday, March 14, 2026 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 06.19 PM

സംശയാസ്പദമായ ഇടപാടുകൾ നടത്തുന്നവർക്കെതിരെ കുവൈത്ത് സെൻട്രൽ ബാങ്ക് ; ബാങ്ക് അക്കൗണ്ടുകൾക്ക് കർശന നിയന്ത്രണം

സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ നിരീക്ഷണത്തിലുള്ള ഉപഭോക്താക്കൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും കർശനമായ പരിശോധനകൾ നടത്തണമെന്നുമാണ് ഉത്തരവ്.
central bank, kuwait

കുവൈത്തില്‍ ബാങ്കിംഗ് മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ തടയുന്നതിനുമായി കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് പുതിയ നിർദ്ദേശം നൽകി. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ നിരീക്ഷണത്തിലുള്ള ഉപഭോക്താക്കൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും കർശനമായ പരിശോധനകൾ നടത്തണമെന്നുമാണ് ഉത്തരവ്.

നിരീക്ഷണ പട്ടികയിലുള്ള ഉപഭോക്താക്കളിൽ നിന്ന് അവരുടെ ഇടപാടുകളുടെ നിയമസാധുത തെളിയിക്കുന്ന കൂടുതൽ രേഖകളും വിവരങ്ങളും ബാങ്കുകൾ ആവശ്യപ്പെടണം. ഈ വിവരങ്ങൾ സമർപ്പിക്കുന്നതിനായി ഉപഭോക്താക്കൾക്ക് നിശ്ചിത സമയം അനുവദിക്കുമെങ്കിലും കൃത്യമായ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉടനടി റദ്ദാക്കാൻ ബാങ്കുകൾക്ക് അധികാരം നൽകിയിട്ടുണ്ട്.

ചില പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളും അക്കൗണ്ടുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട സംശയമാണ് അക്കൗണ്ട് പൂട്ടാൻ കാരണമെന്ന് ഒരു കാരണവശാലും ഉപഭോക്താവിനെ അറിയിക്കാൻ പാടില്ല. പകരം, അക്കൗണ്ട് തുടങ്ങുന്ന സമയത്ത് ബാങ്കും ഉപഭോക്താവും തമ്മിൽ ഒപ്പുവെക്കുന്ന കരാറിലെ നിബന്ധനകൾ പ്രകാരം, കൃത്യമായ കാരണം വ്യക്തമാക്കാതെ തന്നെ അക്കൗണ്ട് റദ്ദാക്കാനുള്ള ബാങ്കിന്റെ അവകാശം ഉപയോഗപ്പെടുത്തി വേണം നടപടി സ്വീകരിക്കാൻ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW