Friday, March 13, 2026 Last Updated 7 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 02.25 PM

എട്ട് വര്‍ഷത്തിനുശേഷം താടിയെടുത്ത് നടന്‍ യാഷ്; വീഡിയോ

yash

എട്ട് വര്‍ഷങ്ങള്‍ക്കുശേഷം താടിയെടുത്ത് നടന്‍ യാഷ്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്ക് സിനിമയ്ക്കു വേണ്ടിയാണ് നടന്റെ ഈ വമ്പന്‍ മേക്കോവര്‍. സിനിമയുടെ ടീസറിന്റെ അവസാന ഭാഗത്ത് താടിവടിച്ചുളള യാഷിനെ അവതരിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഇത് എഐ ആണെന്നും മറ്റൊരു നടന്‍ ആണ് ഈ ഗെറ്റപ്പിലെത്തുന്നതെന്നുമൊക്കെ ഉീഹാപോഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിനായുളള തന്റെ തയാറെടുപ്പിന്റെ വീഡിയോ യാഷിന്റെ ടീം തന്നെ പുറത്തുവിട്ടിരിക്കുന്നു. ടോക്‌സിക്കില്‍ രണ്ട് ഗെറ്റപ്പിലാണ് താരം എത്തുക.

കെജിഎഫ് സിനിമയുടെ ആദ്യ ഭാഗം ചിത്രീകരണം പൂര്‍ത്തിയാക്കിയ 2018 ലാണ് യാഷ് ഇതിനു മുമ്പ് താടിയെടുത്തത്. പിന്നീടങ്ങോട്ട് കെജിഎഫ് 2 റിലീസ് ചെയ്തതിനുശേഷം യാഷ് താടി വടിച്ചിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW