Friday, March 13, 2026 Last Updated 30 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച ഓട്ടോ ൈഡ്രവര്‍ അറസ്‌റ്റില്‍

മഞ്ചേരി: അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പലതവണ പീഡനത്തിന്‌ ഇരയാക്കിയെന്ന കേസില്‍ ഓട്ടോ ൈഡ്രവര്‍ അറസ്‌റ്റില്‍. മഞ്ചേരി മുട്ടിപ്പാലം ഉള്ളാടംകുന്ന്‌ കാരോട്ടില്‍ സുബൈറി (41)നെയാണ്‌ മഞ്ചേരി പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ വി. പ്രതാപ്‌ കുമാര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു. സെപ്‌റ്റംബര്‍ മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 17 വരെയുള്ള വിവിധ ദിവസങ്ങളിലാണ്‌ കേസിനാസ്‌പദമായ സംഭവം. സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകുന്ന കുട്ടിയെ ഓട്ടോയില്‍ കയറ്റി ആനക്കയത്തും പാണായിയിലുമെത്തിച്ച്‌ പീഡിപ്പിച്ചെന്നാണു കേസ്‌. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ്‌ കുട്ടി വിവരം വെളിപ്പെടുത്തിയത്‌. തുടര്‍ന്ന്‌ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ ലൈന്‍ മുഖേന പോലീസില്‍ അറിയിക്കുകയായിരുന്നു.

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW